തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരണം: നടപടികള്‍ പുര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി
ഹരജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, എയര്‍ പോര്‍ട്അതോറിറ്റി എന്നിവരടക്കംഎതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടിസയച്ചു.കരാറിലെ നടപടികള്‍ വേഗത്തില്‍ പുര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ചേമ്പര്‍ ഓഫ്‌കൊമേഴ്‌സാണ് ഹരജി സമര്‍പ്പിച്ചിട്ടുള്ളത്
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരണത്തിലെ നടപടികള്‍ ഉടന്‍ പുര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹരജി .ഹര്‍ജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, എയര്‍ പോര്‍ട്അതോറിറ്റി എന്നിവരടക്കംഎതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടിസയച്ചു . കരാറിലെ നടപടികള്‍ വേഗത്തില്‍ പുര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ചേമ്പര്‍ ഓഫ്‌കൊമേഴ്‌സാണ് ഹരജി സമര്‍പ്പിച്ചിട്ടുള്ളത് .വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് കേന്ദ്രസര്‍ക്കാര്‍ കൈമാറിയിരുന്നു .സര്‍ക്കാര്‍ സ്ഥാപനമായ കെ എസ് ഐ ഡി സി യുടെടെന്‍ഡര്‍ അവഗണിച്ചായിരുന്നു കേന്ദ്രനടപടി .ഇതിനെതിരെയുള്ള ഹരജികള്‍ കോടതിയുടെ പരിഗണനയിലാണ് .തിരുവനന്തപുരം ചേംബര്‍ കൊമേഴ്‌സിന്റെ ഹരജി മറ്റു ഹരജികള്‍ക്കൊപ്പം കോടതി പരിഗണിക്കും.