സ്വര്‍ണക്കടത്ത്: സ്വപ്‌നയുമായുള്ള ബന്ധം; ശിവശങ്കറിനെ എന്‍ഫോഴ്‌സമെന്റ് ചോദ്യം ചെയ്യുന്നു
കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.വൈകുന്നേരം മൂന്നരയോടെയാണ് ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സമെന്റ് ആസ്ഥാനത്ത് ശിവശങ്കര്‍ എത്തിയത്.സ്വര്‍ണക്കടത്ത് സംഭവത്തില്‍ എന്‍ ഐ എക്കും കസ്റ്റംസിനും പിന്നാലെ എന്‍ഫോഴ്‌സമെന്റും കേസ് രജിസ്റ്റര്‍ ചെയ്യുകയും സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍,പി എസ് സരിത് എന്നിവരുടെ അറസ്റ്റ് രേഖപെടുത്തി കസറ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.
കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവങ്കറിനെ എന്‍ഫോഴ്‌സമെന്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.വൈകുന്നേരം മൂന്നരയോടെയാണ് ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ എന്‍ഫോഴ്‌സമെന്റ് ആസ്ഥാനത്ത് എത്തിയത്.സ്വര്‍ണക്കടത്ത് സംഭവത്തില്‍ എന്‍ ഐ എക്കും കസ്റ്റംസിനും പിന്നാലെ എന്‍ഫോഴ്‌സമെന്റും കേസ് രജിസ്റ്റര്‍ ചെയ്യുകയും സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍,പി എസ് സരിത് എന്നിവരുടെ അറസ്റ്റ് രേഖപെടുത്തി കസറ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.ഇവര്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിനി വിധേയരായിക്കൊണ്ടിരിക്കുകയാണ്.
ഇന്നലെ ഇവരുടെ കസ്റ്റഡി കാലാവധി അവസാനിച്ചിരുന്നുവെങ്കിലും കൂടുതല്‍ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്ന ആവശ്യത്തെ തുടര്‍ന്ന് രണ്ടു ദിവസം കൂടി പ്രതികളുടെ കസ്റ്റഡി കോടതി നീട്ടി നല്‍കിയിരുന്നു.സ്വപ്‌നയും ശിവശങ്കറുമായി അടുത്ത ബന്ധമാണെന്നും സ്വപ്‌നയുടെ പശ്ചാത്തലത്തെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നുവെന്നും ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചിരുന്നു.പ്രളയ ഫണ്ട് ശേഖരണത്തിനായി യുഎഇ സന്ദര്‍ശിച്ചപ്പോള്‍ അവിടെ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസില്‍ സ്വാധീനമുണ്ടായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ സ്വപ്‌നയില്‍ നിന്നും അറിയാന്‍ കഴിഞ്ഞതായും എന്‍ഫോഴ്‌സമെന്റ് കോടതിയെ അറിയിച്ചിരുന്നു.
ഈ സഹാചര്യത്തില്‍ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് പ്രതികളുടെ കസ്റ്റഡി കാലാവധി രണ്ടു ദിവസം കൂടി കോടതി നീട്ടി നല്‍കിയത്. സ്വപ്‌നയടക്കമുള്ള പ്രതികള്‍ക്കൊപ്പവും തനിച്ചും ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുമെന്നാണ് വിവരം. പ്രത്യേക ചോദ്യവലി തയാറാക്കിയാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കറിന്റെ മൊഴി വിശദമായി പരിശോധിച്ച ശേഷമാകും തുടര്‍ നടപടി സ്വീകരിക്കുകയെന്നാണ് വിവരം.നേരത്തെ എന്‍ ഐ എയും കസ്റ്റംസും ശിവശങ്കറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.ഇവരും ഇതുവരെ കേസില്‍ ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല.