യൂണിവേഴ്സിറ്റി കോളജ്: കെഎസ്‌യു, എഐഎസ്എഫ് സമർപ്പിച്ച പത്രികകളും സ്വീകരിച്ചു

എസ്എഫ്ഐയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് മറ്റ് സംഘടനകളുടെ പത്രികകൾ തള്ളിയതെന്ന് ആരോപണം ഉയർന്നിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് ഇക്കാര്യത്തിൽ പുനരാലോചന ഉണ്ടായത്.

Update: 2019-09-20 14:52 GMT

തിരുവനന്തപുരം: വിവാദങ്ങൾക്ക് ഒടുവിൽ യൂണിവേഴ്സിറ്റി കോളജിൽ കെഎസ്‌യു സമർപ്പിച്ച മൂന്ന് പത്രികകളും എഐഎസ്എഫ് സമർപ്പിച്ച രണ്ടു പത്രികകളും സ്വീകരിച്ചു. 27നാണ് യൂണിവേഴ്സിറ്റി കോളജിൽ യൂണിയൻ തിരഞ്ഞെടുപ്പ്. നേരത്തെ എസ്എഫ്ഐയുടെ എല്ലാ പത്രികകളും സ്വീകരിക്കുകയും മറ്റുള്ളവരുടെ പത്രിക തള്ളുകയുമായിരുന്നു.

ഏഴ് സീറ്റുകളിലേക്കാണ് കെഎസ്‌യു പത്രിക സമർപ്പിച്ചിരുന്നത്. എഐഎസ്എഫ് മൂന്ന് സീറ്റുകളിലേക്ക് പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഈ പത്രികകളെല്ലാം തള്ളിയത് വിവാദമായിരുന്നു. നടപടി ചോദ്യം ചെയ്ത് കോടതിയിലേക്ക് നീങ്ങുമെന്ന് കെഎസ്‌യു വ്യക്തമാക്കിയതിന് പിന്നാലെയാണ് കോളജ് അധികൃതർ പത്രിക സ്വീകരിച്ചത്.

എസ്എഫ്ഐയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് മറ്റ് സംഘടനകളുടെ പത്രികകൾ തള്ളിയതെന്ന് ആരോപണം ഉയർന്നിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് ഇക്കാര്യത്തിൽ പുനരാലോചന ഉണ്ടായത്. 

വിഷയത്തിൽ സമവായം ഉണ്ടാക്കാൻ ഇന്ന് വിദ്യാർഥി സംഘടനകളുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിന് ശേഷമാണ് കെഎസ്‌യുവിന്‍റെ മൂന്ന് പത്രികകളും എഐഎസ്എഫിന്‍റെ രണ്ടു പത്രികളും സ്വീകരിക്കാൻ ധാരണയായത്.

Tags:    

Similar News