ജോസഫിന് തിരിച്ചടി;രണ്ടില ചിഹ്നം ജോസ് കെ മാണിക്കു തന്നെ
രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ശരിവെച്ചു.തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ നേരത്തെ പി ജെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് സിംഗിള്‍ ബെഞ്ച് അപ്പീല്‍ തള്ളുകയായിരുന്നു.ഇതിനെതിരെയാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്
കൊച്ചി: രണ്ടില ചിഹ്നത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പി ജെ ജോസഫിന വീണ്ടും തിരിച്ചടി.രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ശരിവെച്ചു.തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ നേരത്തെ പി ജെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷം ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സിംഗിള്‍ ബെഞ്ച് ശരിവെച്ചിരുന്നു. ഇതിനെതിരെ പി ജെ ജോസഫ് അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
എന്നാല്‍ അപ്പീല്‍ തള്ളി ഡിവിഷന്‍ ബെഞ്ചും ഇത് ശരിവെയ്ക്കുകയായിരുന്നു.രണ്ടില ചിഹ്നം ജോസ് കെ മാണിച്ച് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ അപാകതയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.ഹൈക്കോടതി വിധി കരുത്തു പകരുന്നതാണെന്ന് ജോസ് കെ മാണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കേരള കോണ്‍ഗ്രസ്(എം) എടുത്ത നിലപാട് ശരിവെയ്ക്കുന്നതായിരുന്നു. തദ്ദേശ സ്ഥാപന തിരഞ്ഞടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ ചരിത്രപരമായ നേട്ടം.തങ്ങളെ യുഡിഎഫില്‍ നിന്നും പുറത്താക്കിയത് തെറ്റായിപോയി എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും ജോസ് കെ മാണി പറഞ്ഞു.നിയമസഭാ സീറ്റു വിഭജനം സംബന്ധിച്ച് ചര്‍ച്ച നടക്കുകയാണ്.കേരള കോണ്‍ഗ്രസിലേക്ക് കൂടുതല്‍ പേര്‍ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സീറ്റ് വിഭജന ചര്‍ച്ചയില്‍ പാര്‍ടിയുടെ നിര്‍ദേശങ്ങള്‍ എല്‍ഡിഎഫ് നേതൃത്വത്തിനു മുന്നില്‍ വെച്ചിട്ടുണ്ടെന്നും ചര്‍ച്ച നടക്കുന്നതേയുള്ളുവെന്നും ജോസ് കെ മാണി പറഞ്ഞു.