ബൈക്കിന്‍റെ ടൂള്‍ ബോക്സില്‍ ഹാഷിഷ് ഓയില്‍; ആലപ്പുഴയില്‍ രണ്ട് യുവാക്കള്‍ പിടിയില്‍
ഇവരുടെ കൈയ്യില്‍ നിന്നും 110 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി.
ചേർത്തല: ആലപ്പുഴയില്‍ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കളെ പോലിസ് പിടികൂടി. കുമ്പളങ്ങി സ്വദേശികളായ യുവാക്കളാണ് അർത്തുങ്കൽ പോലിസിന്‍റെ പിടിയിലായത്. കുമ്പളങ്ങി പുളിയക്കൽ ജോസഫ് ഷാൻജിൻ (22), കുമ്പളങ്ങി ബാവക്കാട്ട് റിതിക്ക് (22) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയതത്.
ഇവരുടെ കൈയ്യില്‍ നിന്നും 110 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി. 56 ചെറിയ ബോട്ടിലുകളിലാക്കി ബൈക്കിന്റെ ടൂൾ ബോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. എറണാകുളത്തു നിന്നും ബൈക്കിൽ ചേർത്തല, അർത്തുങ്കൽ ഭാഗത്ത് ചെറുകിട വിൽപ്പനയ്ക്കായി എത്തിച്ചതാണ് ഇതെന്ന് പോലിസ് പറഞ്ഞു.