ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വേണ്ടെന്ന യുഡിഎഫിന്റെ നിലപാട് നിഷേധാത്മകം: വി അബ്ദുര്‍റഹ്മാന്‍
താനൂര്‍: ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വേണ്ടെന്ന താനൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുടെ നിലപാട് നിഷേധാത്മകമാണെന്ന് വി അബ്ദുറഹ്മാന്‍. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ചവരാണ് ജമാഅത്തെ ഇസ്‌ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും.
മലപ്പുറം ജില്ലയില്‍ യുഡിഎഫിന് മികച്ച വിജയം നേടാന്‍ സഹായിച്ച വെല്‍ഫെയര്‍ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ നിലപാട് ശരിയായില്ലെന്ന് വി അബ്ദുറഹ്മാന്‍ പറഞ്ഞു. താനൂരിലെ ജനത വികസനത്തിന് വേണ്ടിയാണ് വോട്ടുരേഖപ്പെടുത്തുന്നത്. വളരെ ആവേശത്തോടെയാണ് വോട്ടര്‍മാരെ കാണാനായതെന്ന് വി അബ്ദുറഹ്മാന്‍ പറഞ്ഞു.