കേരള സർവകലാശാലയിൽ പഠന, ഗവേഷണ രംഗത്തും പരീക്ഷാ മേഖലയിലും മാറ്റങ്ങള്‍ വരുന്നു
വിദഗ്ധ സമിതി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേരള സര്‍വകലാശാലാ അക്കാഡമിക് കൗണ്‍സില്‍ അനുമതി നല്‍കി.
തിരുവനന്തപുരം: പഠന, ഗവേഷണ രംഗത്തും പരീക്ഷാ മേഖലയിലും മാറ്റങ്ങള്‍ നിര്‍ദേശിച്ചുകൊണ്ടുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേരള സര്‍വകലാശാലാ അക്കാഡമിക് കൗണ്‍സില്‍ അനുമതി നല്‍കി.
ഗവേഷക വിദ്യാര്‍ഥികള്‍ക്ക് പ്രീ റിസര്‍ച്ച് ട്രെയിനിങ് ഏര്‍പ്പെടുത്തുന്നതിനും ലേണിങ് മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കുന്നതിനും 44 പഠന വകുപ്പുകളിലെ 55 പ്രോഗ്രാമുകള്‍ ഔട്ട്കം ബേസ്ഡ് സിലബസ് ആക്കുന്നതിനും അംഗീകാരം നല്‍കി. പിഎച്ച്ഡി തീസിസുകള്‍, എംഫില്‍ ഡെസര്‍ട്ടേഷനുകള്‍ പിജി പ്രോജക്ടുകള്‍ എന്നിവ ഓണ്‍ലൈനായി സമര്‍പ്പിക്കാം. 17 പുതിയ പിജി പ്രോഗ്രാമുകള്‍ക്കും 19 പുതിയ യുജി പ്രോഗ്രാമുകള്‍ക്കും ആവശ്യമായ സിലബസും ഘടനയും രൂപപ്പെടുത്താന്‍ അനുമതിയും നിര്‍ദേശവും നല്‍കി.
പരീക്ഷാ മേഖലയെ നവീകരിക്കുന്നതിന്റെ ഭാഗമായി ക്വസ്റ്റിയന്‍ ബാങ്കും സ്റ്റുഡന്റ്സ് ലൈഫ് സൈക്കിള്‍ മാനേജ്മെന്റും ഏര്‍പ്പെടുത്തും. സര്‍വകലാശാല പഠന വകുപ്പുകളുടെ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സംവിധാനത്തിന്റെ ഭാഗമായുളള പുതിയ റെഗുലേഷന്‍ കൗണ്‍സില്‍ അംഗീകരിച്ചു. വിവിധ സര്‍വകലാശാലകളുടെ 23 ബിരുദങ്ങള്‍ക്ക് തുല്യത നല്‍കും. ഗവേഷണ രംഗത്തു നിലവിലുളള ആനിമല്‍ എത്തിക്സ് കമ്മിറ്റിക്ക് പുറമേ ഹ്യൂമന്‍ എത്തിക്സ് കമ്മിറ്റിയും ബയോസേഫ്റ്റി എത്തിക്സ് കമ്മിറ്റിയും പുതുതായി രൂപീകരിക്കും.
സര്‍വകലാശാലയുടെ ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ സ്‌കൂള്‍ ഓഫ് ഇന്‍ഡോളജി ആന്‍ഡ് മാനുസ്‌ക്രിപ്റ്റ് ലൈബ്രറി എന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ കേരളയെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എന്നും പുനര്‍നാമകരണം ചെയ്യും.