ഉത്ര കൊലക്കേസ്: പ്രതികളെ പോലിസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങും
വനംവകുപ്പും പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടും. നാല് കേസുകൾ വനംവകുപ്പ് പ്രതികളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൊല്ലം: ഉത്ര കൊലപാതക കേസിൽ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും. അഞ്ചു ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് കോടതിയിൽ പോലിസ് ആവശ്യപ്പെടും. വനംവകുപ്പും പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടും. നാല് കേസുകൾ വനംവകുപ്പ് പ്രതികളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം, ഉത്രയെ ഭർത്താവ് സൂരജ് കൊന്നതിന് പിന്നിൽ ഇൻഷൂറൻസ് തുക തട്ടിയെടുക്കുക എന്ന ലക്ഷ്യംകൂടി ഉണ്ടായിരുന്നതായി സൂചന. ഉത്രയുടെ പേരിൽ ഭീമമായ തുകയ്ക്ക് ഇൻഷൂറൻസ് എടുത്തിരുന്നു. ഇൻഷൂറൻസ് സംബന്ധിച്ച രേഖകൾ ഇതുവരെ കണ്ടെടുത്തിട്ടില്ല.