ഉത്ര കൊലക്കേസ്: സൂരജിൻ്റെ കുടുംബത്തിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാൻ നിർദേശം
പത്തനംതിട്ട എസ്പിയോട് കേസ് എടുക്കാൻ ആവശ്യപ്പെട്ടതായി വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ അറിയിച്ചു.
തിരുവനന്തപുരം: കൊല്ലം അഞ്ചലിലെ ഉത്ര കൊലക്കേസിൽ പ്രതിയായ ഭർത്താവ് സൂരജിന്റെ അച്ഛനും അമ്മക്കും സഹോദരിക്കും എതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാൻ വനിതാ കമ്മീഷന്റെ നിർദേശം. പത്തനംതിട്ട എസ്പിയോട് കേസ് എടുക്കാൻ ആവശ്യപ്പെട്ടതായി വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ അറിയിച്ചു.
ഗാര്‍ഹിക പീഡനത്തിന് കേസെടുത്ത് രണ്ടാഴ്ചക്കകം അന്വേഷണ പുരോഗതി അറിയിക്കാനാണ് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്.