പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശൂന്യവേതനാവധി; മാര്‍ഗനിര്‍ദേശങ്ങളായി

Update: 2021-11-25 11:47 GMT

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വിദേശത്തോ സ്വദേശത്തോ മെച്ചപ്പെട്ട മറ്റു ജോലികളില്‍ ഏര്‍പ്പെടുന്നതിനോ പങ്കാളിക്കൊപ്പം താമസിക്കുന്നതിനോ രണ്ടുംകൂടി ചേര്‍ത്തോ സര്‍വീസ് കാലയളില്‍ ഇനി മുതല്‍ പരമാവധി അഞ്ചുവര്‍ഷമേ ശൂന്യവേതനാവധി അനുവദിക്കൂ. ഇതുസംബന്ധിച്ച് ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിദേശത്തോ സ്വദേശത്തോ മെച്ചപ്പെട്ട മറ്റു ജോലികളില്‍ ഏര്‍പ്പെടുത്തുന്നതിനും പങ്കാളിക്കൊപ്പം താമസിക്കുന്നതിനും അനുവദിച്ചുവരുന്ന ശൂന്യവേതനാവധി ഇരുപതില്‍നിന്നു പരമാവധി അഞ്ചുവര്‍ഷമാക്കി നിജപ്പെടുത്തിയിരുന്നു. ഇത് പൊതുമേഖലാ സ്ഥാപനങ്ങളിലും അനിവാര്യമായതു മുന്‍നിര്‍ത്തിയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

Tags:    

Similar News