വാളയാര്‍ കേസ്: സിബിഐയ്ക്ക് കൈമാറിയതിന്റെ പുതുക്കിയ വിജ്ഞാപനം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി

വിജ്ഞാപനത്തിലെ ചില കാര്യങ്ങളിലെ അവ്യക്തത മാറ്റിയാണ് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ആദ്യ വിജ്ഞാപനത്തില്‍ ഒരു കുട്ടിയുടെ മരണത്തെ കുറിച്ചു മാത്രം അന്വേഷണം നടത്തുന്ന കാര്യമേയുള്ളുവെന്നും ഇതു പരിഹരിക്കണമെന്നും മാതാവ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ അപാകത പരിഹരിച്ച വിജ്ഞാപനമാണ് സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയത്

Update: 2021-02-12 15:34 GMT

കൊച്ചി: വാളയാറില്‍ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസ് സിബിഐയ്ക്ക് കൈമാറിയ വിജ്ഞാപനത്തിലെ അപകാതകള്‍ പരിഹരിച്ച് പുതുക്കിയ വിജ്ഞാപനം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. വിജ്ഞാപനത്തിലെ ചില കാര്യങ്ങളിലെ അവ്യക്തത മാറ്റിയാണ് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ആദ്യ വിജ്ഞാപനത്തില്‍ ഒരു കുട്ടിയുടെ മരണത്തെ കുറിച്ചു മാത്രം അന്വേഷണം നടത്തുന്ന കാര്യമേയുള്ളുവെന്നും ഇതു പരിഹരിക്കണമെന്നും മാതാവ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ അപാകത പരിഹരിച്ച വിജ്ഞാപനമാണ് സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയത്.

തുടര്‍ന്ന് സിബിഐയുടെ ആവശ്യ പ്രകാരം കേസ് പരിഗണിക്കുന്നതു അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി. കോടതിയുടെ നിരീക്ഷണത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന ഇരയുടെ മാതാവിന്റെ ഹരജിയാണ് കോടതി പരിഗണിച്ചത്. 2017 ല്‍ വാളയാറിലെ ദലിത് സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പോക്സോ നിയമപ്രകാരവും ബലാല്‍സംഗം, ആത്മഹത്യാ പ്രേരണ കുറ്റങ്ങളും പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തു വിചാരണ നടത്തിയത്. വിചാരണയില്‍ പ്രതികളെ വെറുതെ വിട്ട കോടതി വിധി ചോദ്യം ചെയ്തു ഇരകളുടെ അമ്മയും സര്‍ക്കാരും ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ഇതേ തുടര്‍ന്നു വീണ്ടും വിചാരണ നടത്തുന്നതിനു ഹൈക്കോടതി ഉത്തരവിട്ടു. ഇതിനു പുറമേ സിബിഐ അന്വേഷണവും ആരംഭിക്കുകയായിരുന്നു.

Tags:    

Similar News