മരം മുറിക്കാനുള്ള പാസിന് ഒന്നേകാൽ ലക്ഷം കൈക്കൂലി; വില്ലേജ് ഓഫീസർ പിടിയിൽ
സിയാദും അനീഷും കൈക്കൂലി ആവശ്യപ്പെട്ടപ്പോൾ അപേക്ഷകൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു.
ഇടുക്കി: കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി വട്ടവട വില്ലേജ് ഓഫീസറും സഹപ്രവർത്തകനും പിടിയിൽ. വട്ടവട വില്ലേജ് ഓഫീസർ സിയാദ്, സ്പെഷ്യൽ വില്ലേജ് ഓഫീസർ അനീഷ് എന്നിവരാണ് പിടിയിലായത്. മരംമുറിക്കാനുള്ള പാസ് അനുവദിക്കുന്നതിനായി അപേക്ഷകനിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
സിയാദും അനീഷും കൈക്കൂലി ആവശ്യപ്പെട്ടപ്പോൾ അപേക്ഷകൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. തമിഴ്നാട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇടുക്കി വിജിലൻസ് സംഘമാണ് ഉദ്യോഗസ്ഥരെ പിടികൂടിയത്. പ്രതികളെ നാളെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.