ബാലഭാസ്‌കറിന്റെ മരണം: കലാഭവന്‍ സോബിയുടെ മൊഴി അന്വേഷണ സംഘം രേഖപെടുത്തി; തന്റെ മൊഴി കേസില്‍ വഴിത്തിരിവാകുമെന്ന് സോബി
ബാലഭാസ്‌കറിന്റെ മരണത്തില്‍ തന്റെ മൊഴി കേസിന്റെ അന്വേഷണത്തില്‍ സഹായകരമാകുമെന്ന് കലാഭവന്‍ സോബി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കുടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാം.കേസ് വലിയ വഴിത്തിരിവിലേക്ക് പോകുമെന്നും സോബി കൂട്ടിച്ചേര്‍ത്തു.ഭീഷണികളൊന്നും താന്‍ വകവെയക്കുന്നില്ല.ഭീഷണിയുടെ പേരില്‍ പോലീസ് സംരക്ഷണം ആവശ്യപെടുന്നുമില്ല.എന്തെങ്കിലും തരത്തില്‍ ആക്രമണം ഉണ്ടായാല്‍ അത് നേരിടാന്‍ താന്‍ തയാറാണെന്നും സോബി പറഞ്ഞു
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച് കലാഭവന്‍ സോബി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയായിരുന്നു സോബി ഇന്ന് മൊഴി നല്‍കിയത്.ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പെട്ടതിനു പിന്നാലെ അതുവഴി കടന്നുപോയ സോബി കഴിഞ്ഞ ദിവസം ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സോബിയില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴി രേഖപെടുത്തിയത്.ബാലഭാസ്‌കറിന്റെ മരണത്തില്‍ തന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപെടുത്തിയെന്നും തന്റെ മൊഴി കേസിന്റെ അന്വേഷണത്തില്‍ സഹായകരമാകുമെന്നും കലാഭവന്‍ സോബി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കുടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്നും.കേസ് വലിയ വഴിത്തിരിവിലേക്ക് പോകുമെന്നും സോബി കൂട്ടിച്ചേര്‍ത്തു.ഭീഷണികളൊന്നും താന്‍ വകവെയക്കുന്നില്ലെന്നും സോബി പറഞ്ഞു.ഭീഷണിയുടെ പേരില്‍ പോലീസ് സംരക്ഷണം ആവശ്യപെടുന്നുമില്ല.എന്തെങ്കിലും തരത്തില്‍ ആക്രമണം ഉണ്ടായാല്‍ അത് നേരിടാന്‍ താന്‍ തയാറാണെന്നും സോബി പറഞ്ഞു.താന്‍ കണ്ട കാര്യമാണ് പറഞ്ഞത് അതിലെന്താണ് തെറ്റെന്നും സോബി ചോദിച്ചു.
ബാലഭാസ്‌കറിന്റെ കാര്‍ അപടത്തില്‍പെട്ട ഉടനെ സംഭവ സ്ഥലത്ത് സംശയകരമായ രീതിയില്‍ രണ്ടു പേരെ താന്‍ കണ്ടിരുന്നുവെന്നും ഇവര്‍ വല്ലാതെ പരിഭ്രമിച്ചിരുന്നുവെന്നും സോബി കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അപകടം നടന്നതിനു പിന്നാലെ താന്‍ അതുവഴി വാഹനത്തില്‍ പോകുന്നതിനിടയിലാണ് ഇത് കണ്ടതെന്നും സോബി പറഞ്ഞു.ബാലഭാസ്‌കറുടെ കാര്‍ അപകടത്തില്‍പെട്ട് പത്തു മിനിട്ടിനു ശേഷമാണ് താന്‍ തിരുനെല്‍വേലിക്കു പോകുന്നതിനായി അതുവഴി പോയത്.ബാലഭാസ്‌കറുടെ വാഹനമാണ് അപകടത്തില്‍പെട്ടതെന്ന് താന്‍ അപ്പോള്‍ അറിഞ്ഞിരുന്നില്ല.അപകടം നടന്നതിനു പിന്നാലെ റോഡിന്റെ ഇടതു സൈഡിലൂടെ ഏകദേശം 20 മുതല്‍ 25 വരെ വയസ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ഓടുന്നതാണ് താന്‍ കാണുന്നത്.വലതു വശത്ത് അല്‍പം പ്രായം തോന്നുന്ന വണ്ണമുള്ള ഒരാള്‍ ബൈക്ക് സ്റ്റാര്‍ട്ടായിട്ടും കാലുകൊണ്ടു തള്ളിക്കൊണ്ടു മുന്നോട്ടു പോകുന്നുണ്ടായിരുന്നു. അപകടം കണ്ട് താന്‍ ഹോണ്‍ അടിച്ചെങ്കിലും ഇവര്‍ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.പക്ഷേ അവരുടെ മുഖഭാവം താന്‍ ശ്രദ്ധിച്ചപ്പോള്‍ എന്തോ പന്തികേടുള്ളതായി തനിക്ക് തോന്നിയിരുന്നുവെന്നും സോബി പറയുന്നു.ബാലഭാസ്‌കറാണ് അപകടത്തില്‍ പെട്ടതെന്ന് താന്‍ പിന്നീടാണ് അറിയുന്നത്.ഇതിനു ശേഷം തന്റെ സുഹൃത്തും ബാലഭാസ്‌കറിന്റെ ബന്ധുവുമായ മധുബാലകൃഷ്ണനോട് ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് മധു ബാലകൃഷ്ണന്‍ പറഞ്ഞതനുസരുച്ച് പ്രകാശ് തമ്പിയെ വിളിച്ചു.ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞു.എന്നാല്‍ അദ്ദേഹത്തില്‍ നിന്നും നല്ല പ്രതികരണമല്ല തനിക്ക് ലഭിച്ചതെന്നും സോബി പറയുന്നു.താന്‍ പറഞ്ഞ കാര്യങ്ങള്‍ ഉള്‍കൊള്ളാന്‍ അദ്ദേഹം താല്‍പര്യം കാണിച്ചില്ല.തുടര്‍ന്ന് അദ്ദേഹം ഫോണ്‍ കട്ട് ചെയ്തു.പിന്നീട് പത്തു മിനിടിനു ശേഷം പ്രകാശ് തമ്പി തന്നെ തിരിച്ചു വിളിച്ചതിനു ശേഷം പറഞ്ഞു ആറ്റിങ്ങല്‍ സി ഐ വിളിക്കും അപ്പോള്‍ ഇക്കാര്യം മൊഴിയായി കൊടൂക്കുമോയെന്ന് ചോദിച്ചു.കൊടുക്കാമെന്ന് താന്‍ പറഞ്ഞു. എന്നാല്‍ തന്നെയാരും വിളിച്ചിട്ടില്ലെന്നും സോബി പറഞ്ഞു.