കൊവിഡ് രോഗിയുമായി സമ്പര്‍ക്കം: വി കെ ശ്രീകണ്ഠന്‍ എംപിയും ഷാഫി പറമ്പില്‍ എംഎല്‍എയും ക്വാറന്റൈനില്‍

ജില്ലയില്‍ ഇതുവരെ 164 പേരാണ് കൊവിഡ് ചികില്‍സയിലുള്ളത്

Update: 2020-06-06 10:47 GMT

പാലക്കാട്: കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് വി കെ ശ്രീകണ്ഠന്‍ എംപി, ഷാഫി പറമ്പില്‍ എംഎല്‍എ, പാലക്കാട് ജില്ലാശുപത്രി സൂപ്രണ്ട്, ഡിഎംഒ തുടങ്ങിയവര്‍ ഹോം ക്വാറന്റെനില്‍ പ്രവേശിച്ചു. ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് ക്വാറന്റൈനില്‍ പ്രവേശിച്ചത്. വാളയാര്‍ അതിര്‍ത്തിയില്‍ കൊവിഡ് രോഗിയുമായി സമ്പക്കത്തിലേര്‍പ്പെട്ട് നീരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയെങ്കിലും ഇവരോട് വീണ്ടും ക്വാറന്റൈനില്‍ പോവാന്‍ നിര്‍ദേശിക്കുകയായിരുന്നു. ജില്ലയില്‍ ഇതുവരെ 164 പേരാണ് കൊവിഡ് ചികില്‍സയിലുള്ളത്. സമ്പര്‍ക്കത്തിലൂടെ 22 പേര്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ട്. ഇതില്‍ 15 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.




Tags:    

Similar News