വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് ആകെ 2,74,57,831 വോട്ടര്‍മാര്‍
തിരുവനന്തപുരം: 2022ലെ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കേരളത്തിലെ പുതിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കേരള ചീഫ് ഇലക്ടറല്‍ ഓഫിസറുടെ വെബ്‌സൈറ്റിലും (www.ceo.kerala.gov.in), താലൂക്ക് ഓഫിസുകള്‍, വില്ലേജ് ഓഫിസുകള്‍ എന്നിവിടങ്ങളിലും ബൂത്ത് ലെവല്‍ ഓഫിസര്‍ (ബിഎല്‍ഒ) മാരുടെ കൈവശവും പട്ടിക പരിശോധനയ്ക്ക് ലഭിക്കും.
2021 ലെ അന്തിമവോട്ടര്‍ പട്ടിക പ്രകാരം 26731509 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇപ്പോഴത്തെ പട്ടികയില്‍ 2,74,57,831 വോട്ടര്‍മാരുണ്ട്. 726322 വോട്ടര്‍മാരുടെ വര്‍ധനവാണുള്ളത്. 14130977 സ്ത്രീ വോട്ടര്‍മാരും 13326573 പുരുഷ വോട്ടര്‍മാരും 281 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. മലപ്പുറം (3296602) ആണ് കൂടുതല്‍ വോട്ടര്‍മാര്‍. 92486 എന്‍ആര്‍ഐ വോട്ടര്‍മാരുണ്ട്. 1819 പ്രായത്തിലുള്ള 255497 വോട്ടര്‍മാരുണ്ട്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും വോട്ടര്‍മാര്‍ക്ക് അനുവദനീയമായ മറ്റ് മാറ്റങ്ങള്‍ വരുത്താനും ഓണ്‍ലൈനില്‍ (www.nvsp.in) അപേക്ഷിക്കാം.