വാളയാര്‍ പീഡനം: രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഇരകളായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നീതി ലഭിക്കാത്തത് നീതിന്യായ സംവിധാനങ്ങളുടെ അപചയം:വിമന്‍ ഇന്ത്യ മൂവ്‌മെന്റ്
കേസ് അട്ടിമറിച്ച എം ജെ സോജനെ അറസ്റ്റ് ചെയ്ത് ഹൈക്കോടതിയുടെ നേതൃത്വത്തില്‍ കേസ് പുനരന്വേഷിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ഇരകളായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ എറണാകുളം ഗാന്ധി സ്‌ക്വയറില്‍ സംഘടിപ്പിച്ച സത്യാഗ്രഹത്തില്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികള്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ ഡ്യം പ്രഖ്യാപിച്ചു
കൊച്ചി: പൈശാചികമായ പീഡനത്തിനു ശേഷം കൊലചെയ്യപ്പെട്ട വാളയാര്‍ കുരുന്നു പെണ്‍കുട്ടികളുടെ കേസ് അട്ടിമറിച്ച എം ജെ സോജനെ അറസ്റ്റ് ചെയ്ത് ഹൈക്കോടതിയുടെ നേതൃത്വത്തില്‍ കേസ് പുനരന്വേഷിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ഇരകളായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ എറണാകുളം ഗാന്ധി സ്‌ക്വയറില്‍ സംഘടിപ്പിച്ച സത്യാഗ്രഹത്തില്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികള്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ ഡ്യം പ്രഖ്യാപിച്ചു .അക്രമികള്‍ ഭരണകൂടത്തിന് പ്രിയപ്പെട്ടവരായതിനാല്‍ നിയമ സംവിധാനങ്ങള്‍ വരെ ഇരകളോട് അനീതി നടപ്പാക്കിയത് വേലി തന്നെ വിളവ് തിന്നുന്നതിന് തുല്യമാണ്.
മഹാമാരിക്കിടയിലും നീതിക്കായി വീണ്ടും ജനകീയ പ്രക്ഷോഭങ്ങള്‍ തന്നെ വേണ്ടി വരുമെന്നും യഥാര്‍ത്ഥ നീതി നടപ്പാക്കും വരെ മാതാപിതാക്കള്‍ നടത്തുന്ന ഏതു സമരത്തിനും വിമന്‍ ഇന്ത്യ മൂവ്‌മെന്റിന്റെ പരിപൂര്‍ണ പിന്തുണ ഉണ്ടാവുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ഇര്‍ഷാന ടീച്ചര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഉറപ്പു നല്‍കി.വിമന്‍ ഇന്ത്യ മൂവ്‌മെന്റ് എറണാകുളം ജില്ലാ പ്രസിഡന്റ് സുനിത നിസാര്‍, ജില്ലാ സമിതിയംഗം ഷീബ സഗീര്‍, മണ്ഡലം ഭാരവാഹികളായ ഫാത്തിമ അജ്മല്‍, സഫ ഫൈസല്‍, ഫെഫീഖ് പറവൂര്‍ എന്നിവരും പങ്കെടുത്തു.