വിവാഹദിവസം ഭർതൃവീട്ടിൽ നിന്ന് നാൽപത് പവൻ സ്വർണം കവർന്നു

ബുധനാഴ്ച നടന്ന വിവാഹത്തിന് ശേഷം വൈകുന്നേരം മാമത്തെ കൺവൻഷൻ സെന്ററിൽ സൽക്കാരത്തിനായി വധൂവരന്മാരും വീട്ടുകാരും പോയ സമയത്തായിരുന്നു സംഭവം.

Update: 2021-08-20 03:53 GMT

ആറ്റിങ്ങൽ: വിവാഹ ദിവസം വൈകീട്ട് ഭർതൃവീട്ടിൽ നിന്ന് വധുവിന്റെ നാൽപത് പവൻ സ്വർണം കവർന്നു. അവനവഞ്ചേരി കിളിത്തട്ടുമുക്ക് എസ്ആർ ഭവനിൽ മിഥുന്റെ ഭാര്യ കൊടുവഴന്നൂർ സ്വദേശി മിജയുടെ സ്വർണമാണ് മോഷണം പോയത്.

ബുധനാഴ്ച നടന്ന വിവാഹത്തിന് ശേഷം വൈകുന്നേരം മാമത്തെ കൺവൻഷൻ സെന്ററിൽ സൽക്കാരത്തിനായി വധൂവരന്മാരും വീട്ടുകാരും പോയ സമയത്തായിരുന്നു സംഭവം. തിരിച്ചെത്തിയപ്പോൾ അടുക്കള വാതിൽ തുറന്നു കിടക്കുകയായിരുന്നു. അലമാര കുത്തിപ്പൊളിച്ചായിരുന്നു സ്വർണം കവർന്നത്.

വിവാഹ സമ്മാനമായി ലഭിച്ചതായിരുന്നു നാൽപത് പവൻ സ്വർണം. ഇത് വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. സൽക്കാരത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴായിരുന്നു സ്വർണം നഷ്ടമായെന്ന് അറിയുന്നത്. ആറ്റിങ്ങൽ പോലിസിൽ നൽകിയ പരാതിനൽകി. അന്വേഷണം ആരംഭിച്ചതായും പ്രതിയെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പോലിസ് അറിയിച്ചു.


Similar News