ബംഗാളില്‍ കോണ്‍ഗ്രസ് എംഎല്‍എ ഖ്വാസി അബ്ദുര്‍റഹിം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
മമത ബാനര്‍ജി സര്‍ക്കാരിലെ മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കിം, പാര്‍ഥ ചാറ്റര്‍ജി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഖ്വാസി അബ്ദുര്‍ റഹിമും അണികളും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് എംഎല്‍എ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബദൂരിയ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഖ്വാസി അബ്ദുര്‍ റഹിമും അണികളുമാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മമത ബാനര്‍ജി സര്‍ക്കാരിലെ മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കിം, പാര്‍ഥ ചാറ്റര്‍ജി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഖ്വാസി അബ്ദുര്‍ റഹിമും അണികളും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ബിജെപിക്കെതിരായ പോരാട്ടത്തില്‍ ദീദി (മുഖ്യമന്ത്രി മമത ബാനര്‍ജി) മാത്രമാണ് പ്രതീക്ഷയെന്ന് ഞാന്‍ മനസ്സിലാക്കി. അവരുടെ കൈകള്‍ക്ക് ശക്തി പകരാനാണ് ഞാന്‍ ടിഎംസിയില്‍ ചേരുന്നത്. പ്രതിപക്ഷത്തെ കോണ്‍ഗ്രസിനെയും സിപിഎം എംഎല്‍എമാരെയും ടിഎംസിയിലേക്ക് ഉള്‍പ്പെടുത്തുന്നത് മതേതര ശക്തികളെ ദുര്‍ബലപ്പെടുത്താനുള്ള ഭരണകക്ഷിയുടെ ഉദ്ദേശമാണെന്നാണ് ആരോപണം. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 44 സീറ്റുകള്‍ നേടിയിരുന്നുവെങ്കിലും ഇതുവരെ 18 എംഎല്‍എമാരാണ് ഭരണകക്ഷിയായ തൃണമൂലില്‍ ചേര്‍ന്നിട്ടുള്ളത്.