കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങി, വീണ്ടും കഞ്ചാവ് വില്‍പ്പന; പ്രതി പിടിയില്‍

കുന്ദമംഗലം എക്സൈസ് ഇൻസ്‌പെക്ടർ മനോജ് പടികത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

Update: 2022-02-11 19:14 GMT

കോഴിക്കോട്: കഞ്ചാവ് കേസിലെ പ്രതി ജാമ്യം കിട്ടി പുറത്തിറങ്ങിയ സ്ത്രീയെ വീണ്ടും കഞ്ചാവ് കേസില്‍ പിടികൂടി. ചേക്രോൻ വളപ്പിൽ കമറുന്നീസയാണ് 3.1 കിലോ കഞ്ചാവുമായി പിടിയിലായത്. കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് കമറുന്നീസ കുന്ദമംഗലം എക്സൈസിന്റെ പിടിയിലായത്. കുന്ദമംഗലം എക്സൈസ് ഇൻസ്‌പെക്ടർ മനോജ് പടികത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

ജാമ്യംകിട്ടി പുറത്തിറങ്ങിയ കമറൂന്നീസ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. മുമ്പ് എൻഡിപിഎസ് കേസിലും കമറുന്നീസ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഹരീഷ് പി.കെ, ഗ്രേഡ് പി ഒ മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്, അർജുൻ വൈശാഖ്, അഖിൽ, നിഷാന്ത് വുമൺ സിവിൽ എക്സൈസ് ഓഫീസർ ലതമോൾ എക്സൈസ് ഡ്രൈവർ എഡിസൺ എന്നിവരും പങ്കെടുത്തു. 

Similar News