ബിനോയിക്കെതിരേ മുംബൈ പോലിസ് നടപടി തുടങ്ങി; ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നു

Update: 2019-06-19 03:49 GMT

മുംബൈ: കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ മുംബൈ പോലിസ് നടപടികള്‍ ആരംഭിച്ചു. പീഡനപരാതിയില്‍ യുവതി ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍, കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പോലിസ് സംഘം ശേഖരിക്കുകയാണ്. ബിനോയിയും യുവതിയും ചേര്‍ന്നുള്ള ചിത്രങ്ങള്‍, ബാങ്ക് ഇടപാടുകളുടെ രേഖകള്‍, വാട്‌സ് ആപ്പ് സന്ദേശങ്ങള്‍, ഫോണ്‍ രേഖകള്‍ തുടങ്ങിയവയാണ് പ്രാഥമിക ഘട്ടത്തില്‍ ശേഖരിക്കുന്നത്.

കേസന്വേഷണത്തിന്റെ ഭാഗമായി ബിനോയിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളെപ്പറ്റി പോലിസ് തീരുമാനം എടുത്തിട്ടില്ല. കേസന്വേഷണം പ്രരംഭ ഘട്ടത്തിലാണെന്നും, ലഭ്യമായ തെളിവുകള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്നുമാണ് മുംബൈ പോലിസ് അധികൃതര്‍ സൂചിപ്പിച്ചത്. തുടരന്വേഷണത്തിന്റെ ഭാഗമായി ബിനോയിക്ക് ഉടന്‍ നോട്ടീസ് നല്‍കിയേക്കുമെന്നും സൂചനയുണ്ട്.

അതേസമയം കണ്ണൂരില്‍ ബിനോയ് നല്‍കിയ പരാതിയില്‍ പോലിസ് ആശയക്കുഴപ്പത്തിലാണ്. സംഭവം നടന്നത് മുംബൈയിലായതിനാല്‍ അവിടുത്തെ പരിശോധനകള്‍ കഴിഞ്ഞ ശേഷമേ കേസെടുക്കാനാകൂ എന്നാണ് പോലിസ് നിലപാട്. കേസിനെക്കുറിച്ച്‌ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് കണ്ണൂര്‍ പോലിസ് സൂപ്രണ്ട് പ്രതീഷ് കുമാര്‍ വ്യക്തമാക്കി.

Similar News