വനിതാ ദിനം:നാഷണൽ വിമൻസ് ഫ്രണ്ട് അവകാശ സംരക്ഷണ റാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കും

ഇന്ത്യയിലെ സ്ത്രീകൾ നേരിടുന്ന ശാരീരികവും വൈകാരികവും ലൈംഗീകവുമായ അരക്ഷിതാവസ്ഥക്കും അധിക്ഷേപങ്ങൾക്കും എതിരായ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകാനാണ് വിമൻസ് ഫ്രണ്ട് ശ്രദ്ധിക്കുന്നതെന്നും അവർ പറഞ്ഞു.

Update: 2022-03-08 00:46 GMT

പാലക്കാട്‌: സ്ത്രീ സുരക്ഷ കേവല മുദ്രാവാക്യമല്ല; അന്തസ്സും അഭിമാനവുമാണ് എന്ന ശീർഷകത്തിൽ അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 ചൊവ്വാഴ്ച വൈകുന്നേരം 4.30 ന് കൊപ്പം ടൗണിൽ നാഷണൽ വിമൻസ് ഫ്രണ്ട് പാലക്കാട് ജില്ലാ കമ്മിറ്റി അവകാശ സംരക്ഷണ റാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കും.

സ്ത്രീ സുരക്ഷ വാക്കുകളിൽ മാത്രം ഒതുങ്ങുകയും ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ പോലും നിഷേധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. സാംസ്‌കാരികവും വിശ്വാസപരവുമായ സ്വത്വം ഉയർത്തിപ്പിടിക്കാനുള്ള വ്യക്തി സ്വാതന്ത്ര്യം പോലും ചോദ്യം ചെയ്യപ്പെടുന്നു. ഇത് അന്തസ്സോടെ ജീവിക്കാനുള്ള പൗരാവകാശത്തിൻമേലുള്ള കടന്നാക്രമണമാണ്. ഇതിനെതിരേ സ്ത്രീ സമൂഹം കൂടുതൽ ജാഗ്രത പുലർത്തേണ്ടത്തുണ്ട്. ഈ സന്ദേശം ഉയർത്തിപ്പിടിച്ചാണ് അവകാശ സംരക്ഷണ റാലിയും പൊതു സമ്മേളനവും നടത്തുന്നതെന്ന് ജില്ലാ സെക്രട്ടറി റംസീന സിദ്ദിഖ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇന്ത്യയിലെ സ്ത്രീകൾ നേരിടുന്ന ശാരീരികവും വൈകാരികവും ലൈംഗീകവുമായ അരക്ഷിതാവസ്ഥക്കും അധിക്ഷേപങ്ങൾക്കും എതിരായ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകാനാണ് വിമൻസ് ഫ്രണ്ട് ശ്രദ്ധിക്കുന്നതെന്നും അവർ പറഞ്ഞു.

റാലി കൊപ്പം ഗവണ്മെന്റ് ഹോസ്പിറ്റൽ പരിസരത്ത് നിന്നും ആരംഭിച്ചു ടൗണിൽ സമാപിക്കും. സമാപന പൊതു സമ്മേളനം എൻഡബ്ല്യുഎഫ് സംസ്ഥാന സെക്രട്ടറി മുംതാസ് കെ എ ഉദ്ഘാടനം ചെയ്യും. എൻഡബ്ല്യുഎഫ് പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ ബുഷ്‌റ മുഹമ്മദ് അധ്യക്ഷയായിരിക്കും. കൊപ്പം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പുണ്യ സതീഷ്, എൻഡബ്ല്യുഎഫ് സോണൽ ഇൻചാർജ് ഷെമീന എറണാംകുളം ഡോ. റഷീദ ബീഗം (മെഡിക്കൽ ഡയരക്ടർ, മെഡിസിന യുനാനീ വെൽനെസ്സ് സെന്റർ ), വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് അഷിത നജീബ്, കാംപസ് ഫ്രണ്ട് പാലക്കാട്‌ ജില്ലാ കമ്മിറ്റിയoഗം നാജിയ നസ്രിൻ, റെസ്മിയ ഫിദ (അസിസ്റ്റന്റ് പ്രഫസർ, ജെഡിടി കോഴിക്കോട്) തുടങ്ങിയവർ പങ്കെടുത്ത് സംസാരിക്കും.

Similar News