'ഫാഷിസ്റ്റ് കാലത്തെ സ്ത്രീ പ്രതിരോധം'; എന്‍ഡബ്ല്യുഎഫ് ഓണ്‍ലൈന്‍ സമ്മേളനം ഇന്ന്
കോഴിക്കോട്: 'ഫാഷിസ്റ്റ് കാലത്തെ സ്ത്രീ പ്രതിരോധം' എന്ന തലക്കെട്ടില്‍ നാഷനല്‍ വിമന്‍സ് ഫ്രണ്ട് കേരള സംസ്ഥാന കമ്മിറ്റി ഓണ്‍ലൈന്‍ സമ്മേളനം സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചക്ക് മൂന്ന് മുതല്‍ അഞ്ച് മണി വരെയാണ് സമ്മേളനം നടക്കുന്നത്. നാഷനല്‍ വിമന്‍സ് ഫ്രണ്ടിന്റെ ഫേസ്ബുക്ക് പേജിലും യൂ ട്യൂബ് ചാനലിലും ലൈവായി നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം എന്‍ഡബ്ല്യുഎഫ് ദേശീയ വൈസ് പ്രസിഡന്റ് ലുബ്‌ന സിറാജ് നിര്‍വഹിക്കും. സാംസ്‌കാരിക, സാമൂഹിക മേഖലയിലെ പ്രമുഖരും ആക്ടിവിസ്റ്റുകളും ഫാഷിസത്തിന്റെ ഇരകളായവരും സമ്മേളനത്തെ അഭിവാദ്യമാര്‍പ്പിച്ച് സംസാരിക്കും.
എസ് മൃദുലാ ദേവി (എഡിറ്റോറിയല്‍ ബോര്‍ഡ്, പാഠഭേദം മാഗസിന്‍), ഡോ.അസ്മ ബി (ലൈഫ് കെയര്‍ ഹോസ്പിറ്റല്‍), ഗോമതി (ആക്ടിവിസ്റ്റ്), ജെ ദേവിക (ആക്ടിവിസ്റ്റ്), ഡോ. സുജാത സുരേപ്പള്ളി (സരവഹന യൂനിവേഴ്‌സിറ്റി, തെലങ്കാന), ഫാത്തിമ ബത്തൂല്‍ (റഊഫ് ഷെരീഫിന്റെ ഭാര്യ), ബല്‍കീസ് ഭാനു (പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി, സംസ്ഥാന വൈസ് പ്രസിഡന്റ്), ഫര്‍ഹാന ആഷിക് (ആക്ടിവിസ്റ്റ്), കെ ലസിത (വിമന്‍ ഇന്ത്യ മൂവ്‌മെന്റ്, സംസ്ഥാന കമ്മിറ്റി അംഗം), സെബ ഷെറിന്‍ (കാംപസ് ഫ്രണ്ട്, സംസ്ഥാന വൈസ് പ്രസിഡന്റ്) എന്നിവര്‍ സംബന്ധിക്കും. അതിജീവന കലാസംഘം അവതരിപ്പിക്കുന്ന 'ചെന്നായ്ക്കള്‍' എന്ന നാടകവും ഇതോടൊപ്പമുണ്ടായിരിക്കും.