ലോക കപ്പ് ഫുട്‌ബോള്‍: ഇന്ത്യ-ഖത്തര്‍ രണ്ടാം പാദ യോഗ്യത മല്‍സരം കൊച്ചിയില്‍ നടക്കാന്‍ സാധ്യത
ഈ മല്‍സരം കേരളത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് കത്ത് നല്‍കിയതായി കേരള ഫുട്ബോള്‍ അസോസിയേഷന്‍ ഓണററി പ്രസിഡന്റ് കെ എം ഐ മേത്തര്‍.കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മല്‍സരം കേരളത്തിന് തന്നെ അനുവദിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയമായിരിക്കും മല്‍സര വേദി. 2020 മാര്‍ച്ച് 26നാണ് മല്‍സരം. യോഗ്യത മല്‍സരത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യ ഖത്തറിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചിരുന്നു
കൊച്ചി: ഇന്ത്യയും ഖത്തറും തമ്മിലുള്ള രണ്ടാം പാദ ലോകകപ്പ് യോഗ്യത മല്‍സരം കൊച്ചിയില്‍ നടക്കാന്‍ സാധ്യത. ഈ മല്‍സരം കേരളത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് കത്ത് നല്‍കിയതായി കേരള ഫുട്ബോള്‍ അസോസിയേഷന്‍ ഓണററി പ്രസിഡന്റ് കെ എം ഐ മേത്തര്‍.കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മല്‍സരം കേരളത്തിന് തന്നെ അനുവദിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയമായിരിക്കും മല്‍സര വേദി. 2020 മാര്‍ച്ച് 26നാണ് മല്‍സരം.
യോഗ്യത മല്‍സരത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യ ഖത്തറിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചിരുന്നു. അതേസമയം രാജ്യാന്തര ടീമുകള്‍ പങ്കെടുക്കുന്ന നെഹ്റു കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് പുനരാരംഭിക്കാനും കേരള ഫുട്ബോള്‍ അസോസിയേഷന്‍ ശ്രമം നടത്തുന്നുണ്ടെന്നും കെ എം ഐ മേത്തര്‍ പറഞ്ഞു.ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ 1982 മുതല്‍ സംഘടിപ്പിച്ചിരുന്ന ടൂര്‍ണമെന്റ് ഏറ്റവുമൊടുവില്‍ 2012ലാണ് നടന്നത്. ടൂര്‍ണമെന്റ് വീണ്ടും സജീവമാക്കാനാണ് കേരള ഫുട്ബോള്‍ അസോസിയേഷന്‍ സന്നദ്ധത അറിയിച്ചിട്ടുള്ളത്. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് കെഎഫ്എ പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാല്‍ കൊച്ചിയില്‍ തന്നെ ടൂര്‍ണമെന്റിന് വീണ്ടും വിസിലുയരും. 1997ല്‍ ഇറാഖ് ചാംപ്യന്‍മാരായ ടൂര്‍ണമെന്റിന് കൊച്ചിയാണ് ആതിഥ്യം വഹിച്ചത്. 1983, 1985 വര്‍ഷങ്ങളിലും കൊച്ചിയില്‍ ടൂര്‍ണമെന്റ് നടന്നിരുന്നു.