കൊച്ചിയില്‍ ഷോപ്പിംഗ് മാളില്‍ യുവ നടിയെ അപമാനിച്ച സംഭവം: പ്രതികളായ യുവാക്കള്‍ മാളില്‍ കടന്നത് സെക്യൂരിറ്റി ജീവനക്കാരനെ കബളിപ്പിച്ച്
കൊച്ചി മെട്രോയിലാണ് ഇവര്‍ എത്തിയത്.ആള്‍ക്കൂട്ടത്തിനൊപ്പം എത്തിയ ഇവര്‍ മാളിലേക്കുള്ള പ്രവേശന കവാടത്തിലെ സെക്യൂരിറ്റി ജീവനക്കാരെ കബളിപ്പിച്ചാണ് ഉളളില്‍ കടന്നതെന്നാണ് പറയപ്പെടുന്നത്.പ്രവേശന കവാടത്തിലെ രജിസ്റ്ററില്‍ പേരു നല്‍കുകയോ മൊബൈല്‍ നമ്പര്‍ രേഖപെടുത്തുകയോ ചെയ്തിട്ടില്ലെന്നുമാണ് മാളധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്
കൊച്ചി:കുടുംബവുമൊത്ത് ഷോപ്പിംഗ് മാളിലെത്തിയ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച പ്രതികളായ യുവാക്കള്‍ മാളിനുള്ളില്‍ പ്രവേശിച്ചത് സെക്യൂരിറ്റി ജീവനക്കാരെ കബളിപ്പിച്ച്.കൊച്ചി മെട്രോയിലാണ് ഇവര്‍ എത്തിയത്. ആള്‍ക്കൂട്ടത്തിനൊപ്പം എത്തിയ ഇവര്‍ മാളിലേക്കുള്ള പ്രവേശന കവാടത്തിലെ സെക്യൂരിറ്റി ജീവനക്കാരെ കബളിപ്പിച്ചാണ് ഉളളില്‍ കടന്നതെന്നാണ് പറയപ്പെടുന്നത്.പ്രവേശന കവാടത്തിലെ രജിസ്റ്ററില്‍ പേരു നല്‍കുകയോ മൊബൈല്‍ നമ്പര്‍ രേഖപെടുത്തുകയോ ചെയ്തിട്ടില്ലെന്നുമാണ് മാളധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.പ്രതികള്‍ക്കായി പോലിസ് അന്വേഷണം നടത്തിവരികയാണ്.ഇവര്‍ വന്നതും പോയതും മെട്രോയിലാണെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്.മെട്രോ സ്‌റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പോലിസ് പരിശോധിച്ചു വരികയാണ്.
കുടുംബവുമൊത്ത് ഷോപ്പിംഗ് മാളിലെത്തിയ തന്നെ രണ്ടു ചെറുപ്പക്കാര്‍ അപമാനിക്കാന്‍ ശ്രമിച്ച ശേഷം കടന്നു കളഞ്ഞതായി നടി സമൂഹമാധ്യമം വഴി വെളിപ്പെടുത്തിയതോടെയാണ് ഇത് സംബന്ധിച്ച വിവരം പുറം ലോകം അറിഞ്ഞത്.അപമാനത്തിന്റെ ആഘാതത്തില്‍ ആ സമയത്ത് വേണ്ട വിധത്തില്‍ തനിക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നും നടി സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തി.നേരിട്ട ദുരനുഭവത്തിന്റെ അനുഭവത്തിന്റെ ആഘാതത്തില്‍ തന്റെ മനസ് ശൂന്യമായി പോയെന്നും നടി സമൂഹ മാധ്യമത്തിലെ പോസ്റ്റില്‍ വ്യക്തമാക്കി.
തുടര്‍ന്ന് പോലിസ് മാളിലെത്തി അന്വേഷണം നടത്തുകയും ഇവിടുത്ത സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്.നടിയെ അപമാനിക്കാന്‍ ശ്രമിച്ച പ്രതികളായ യുവാക്കളെ തിരിച്ചറിയുകയും ചെയ്തു.ഇതിനു ശേഷം പോലിസ് നടിയുടെ വീട്ടിലെത്തി നടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഷൂട്ടിംഗ് ലൊക്കേഷനിലായതിനാല്‍ നടിയുടെ മൊഴി രേഖപെടുത്താന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. നടിയെ അപമാനിച്ച സംഭവത്തില്‍ വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.ഇന്ന് തന്നെ നടിയെ സന്ദര്‍ശിച്ച് വിവരങ്ങള്‍ നേരിട്ട് ചോദിച്ചറിയുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു.