പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
ബുധനാഴ്ച പെൺകുട്ടിയെ പരീക്ഷയ്ക്ക് സ്‌കൂളിൽ കൊണ്ടുവിടാമെന്നു പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ആലപ്പുഴ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനഞ്ചു വയസ്സുള്ള വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ മാന്നാർ പാണ്ടനാട് സ്വദേശി സതീശന്റെ മകൻ അനന്തു (22) ആണ് അറസ്റ്റിലായത്. പ്രതിയെ റിമാൻഡ് ചെയ്തു.
ബുധനാഴ്ച പെൺകുട്ടിയെ പരീക്ഷയ്ക്ക് സ്‌കൂളിൽ കൊണ്ടുവിടാമെന്നു പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ മടങ്ങിയെത്തിയ പെൺകുട്ടിക്കു ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. തുടർന്ന് ആശുപത്രി അധികൃതർ പോലിസിൽ വിവരമറിയിച്ചു.