കൊവിഡ് 19: പച്ചക്കറി മാര്‍ക്കറ്റിന്റെ പ്രവര്‍ത്തന സമയം നീട്ടി, ലോക്ക് ഡൗണ്‍ ലംഘിച്ച് ജനം തെരുവില്‍
ചിറ്റൂര്‍: വിവിധ പൊതുഇടങ്ങളില്‍ തിരക്കൊഴിവാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച സമയക്രമം തിരക്ക് പത്തുമടങ്ങാക്കി. ആന്ധ്രപ്രദേശിലെ ചിറ്റൂരാണ് വിചിത്രമായ പെരുമാറ്റവുമായി ജനം സര്‍ക്കാരിനെ അമ്പരപ്പിച്ചത്.
ഇതുവരെ മാര്‍ക്കറ്റുകള്‍ രാവിനെ 6 മണിക്ക് തുറന്ന് 9 മണിക്ക് അവസാനിപ്പിക്കുകയെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. മാര്‍ച്ച് 26 മുതല്‍ സര്‍ക്കാര്‍ ഈ സമയം 1 മണി വരെ നീട്ടിക്കൊടുത്തു. മാത്രമല്ല, മാര്‍ക്കറ്റ് നഗരത്തിലെ വിവിധ ഇടങ്ങളിലേക്ക് പറിച്ചുനടുകയും ചെയ്തു. ഏഴിടത്തായാണ് മാര്‍ക്കറ്റ് വിന്യസിപ്പിച്ചത്.
എന്നാല്‍ തിരക്കൊഴിവാക്കാന്‍ ചെയ്ത നടപടി ജനങ്ങള്‍ തള്ളിയെന്നുമാത്രമല്ല, ലോക് ഡൗണ്‍ പാലിക്കാതെ കൂട്ടമായാണ് അവര്‍ തെരുവിലെത്തിയതും.
നഗരത്തിലെ പൊതുഗതാഗതം ആരംഭിക്കുന്ന ഇടമായ ബസ്റ്റാന്റില്‍ നൂറു കണക്കിനു പേരാണ് തടിച്ചുകൂടിയത്. ജനങ്ങള്‍ ഇങ്ങനെ കൂടിനിന്നാല്‍ രോഗവ്യാപന സാധ്യത വര്‍ധിക്കുമെന്ന് പലരും ചൂണ്ടിക്കാട്ടി.