താനൂര്‍: താനൂരില്‍ ട്രോമാ കെയര്‍ പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ കത്തിയ നിലയില്‍. താഹ ബീച്ച് സ്വദേശി എറമുള്ളാന്റെ പുരക്കല്‍ ഹാരിസിന്റെ ഓട്ടോയാണ് കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇതേ പ്രദേശത്ത് ജാബിര്‍ എന്ന ട്രോമാ കെയര്‍ പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇപ്പോഴത്തെ സംഭവത്തിന് അതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.
താനൂര്‍ പോലസ് അന്വേഷണം ആരംഭിച്ചു.