ലോക്ക് ഡൗണ്‍ ലംഘിച്ചു: 6 മാസവും 2 വയസ്സും പ്രായമുള്ള കുട്ടികളടക്കം ഉത്തരാഖണ്ഡില്‍ 51 പേര്‍ക്കതിരേ കേസ്

Update: 2020-04-24 08:06 GMT

ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചുവെന്നാരോപിച്ച് 51 പേര്‍ക്കെതിരേ ഉത്തരാഖണ്ഡില്‍ റവന്യൂപോലിസ് കേസെടുത്തു. കേസെടുത്തവരില്‍ 6 മാസവും 2 വയസ്സും പ്രായമുള്ള രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.

''ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം 8 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കെതിരേ കേസെടുക്കാന്‍ പാടില്ല. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്''- ഉത്തരകാശി ജില്ലാ മജിസ്‌ട്രേറ്റ് മാധ്യമങ്ങളെ ്അറിയിച്ചു.

ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് ഉപയോഗിച്ച് കുട്ടികളെ അറസ്റ്റ് ചെയ്തതിനെതിരേ കൊവിഡ് 19 മജിസ്‌ട്രേറ്റുമാരെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്യുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. ഇതു സംബന്ധിച്ച റിപോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപനത്തിന്റെ വെളിച്ചത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യവസ്തുക്കള്‍ക്കു വേണ്ടിയല്ലാതെ ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.  

Similar News