മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ രചിച്ച 'സ്വദേശാഭിമാനി രാമകൃഷ്ണപിള്ള' പുസ്തകപ്രകാശനം നാളെ

Update: 2021-06-30 13:03 GMT
മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ രചിച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പുസ്തകപ്രകാശനം നാളെ

തിരുവനന്തപുരം: കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിക്കുന്ന മാധ്യമ കൈപ്പുസ്തക പരമ്പരയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ മലയിന്‍കീഴ് ഗോപാലകൃഷ്ണന്റെ 'സ്വദേശാഭിമാനി രാമകൃഷ്ണപിളള' എന്ന ശീര്‍ഷകത്തിലുളള കൈപ്പുസ്തകം വ്യവസായ് മന്ത്രി പി രാജീവ് പ്രകാശനം ചെയ്യും. നാളെ രാവിലെ 11.45ന് തിരുവനന്തപുരം പാളയം താജ് വിവാന്റയില്‍ കേരള മീഡിയ അക്കാദമിയും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏഷ്യാനെറ്റ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍ ആദ്യപ്രതി ഏറ്റുവാങ്ങും. മലയിന്‍കീഴ് ഗോപാലകൃഷ്ണനെ ചടങ്ങില്‍ ആദരിക്കും.

കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍എസ് ബാബു ചടങ്ങിന് അധ്യക്ഷത വഹിക്കും. അക്കാദമി സെക്രട്ടറി ടിസി ചന്ദ്രഹാസന്‍ വടുതല, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സുരേഷ് വെളളിമംഗലം സംബന്ധിക്കും.

Tags:    

Similar News