ബെല്‍ജിയം: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയാണ് ചൈനയിലെ ക്യു ചൈഷി.ഈ പ്രായത്തിലും ചൈഷി ചുറുചുറുക്കുള്ള ചെറുപ്പകാരികളെ പോലെ ഓടി നടക്കുകയാണ്. ഇതിന്റെ രഹസ്യങ്ങള്‍ ക്യു ചൈഷി തന്നെ വെളിപ്പെടുത്തുകയാണ്. ജനുവരി 21നാണ് ചൈഷി തന്റെ 124ാം ജന്‍മദിനം ആഘോഷിച്ചത്. 1901ലാണ് ക്യൂ ചൈഷി ജനിച്ചത്. ക്യുവിന്റെ കുടുംബത്തില്‍ ഇപ്പോള്‍ ആറ് തലമുറകള്‍ ഉണ്ട്. 19ാം നൂറ്റാണ്ടില്‍ ജനിച്ച ഏക വ്യക്തിയാണ് ക്യു ചൈഷി. 60 വയസ്സുള്ള കൊച്ചുമകളും എട്ട് മാസമുള്ള കൊച്ചുമകളും ചൈഷിയുടെ കുടുംബത്തിലുണ്ട്.
കര്‍ശനമായ ദിനചര്യകളാണ് ചൈഷി പിന്തുടരുന്നത്. ദിവസം മൂന്ന് നേരം ഭക്ഷണം കഴിക്കും. ഓരോ ഭക്ഷണത്തിന് ശേഷവും ചൈഷി നന്നായി നടക്കും. രാത്രി എട്ട് മണിക്ക് ഉറങ്ങും.മുടി നന്നായി ചീകി ഒതുക്കികെട്ടുക ചൈഷിയുടെ ശീലമാണ്. വീട്ടിലെ ജോലികളെല്ലാം എടുക്കുന്ന ചൈഷി തന്റെ അരയന്നങ്ങളെയും പരിപാലിച്ച് പോവുന്നു. മത്തങ്ങ, തണ്ണിമത്തന്‍, ചോളം എന്നിവ കൂട്ടിച്ചേര്‍ത്ത് ഉണ്ടക്കുന്ന ഒരു പ്രത്യേക തരം ഭക്ഷണമാണ് ചൈഷി കാലങ്ങളായി കഴിക്കുന്നത്. ഇത് തന്നെയാണ് താരത്തിന്റെ ആരോഗ്യരഹസ്യവും.
ക്വിംഗ രാജവംശ കാലത്താണ് ചൈഷി ജീവിച്ചിത്. ആ കാലഘട്ടത്തില്‍ പ്രദേശത്ത് കൊടും പട്ടിണിയായിരുന്നുവെന്നും പര്‍വ്വതങ്ങളില്‍ കയറി വേണം കാട്ടുപച്ചക്കറികള്‍ കണ്ടെത്തി ഭക്ഷിക്കേണ്ടതെന്നും ക്യൂ ചൈഷി ഓര്‍ക്കുന്നു. ദീര്‍ഘകാലം കര്‍ഷിക വൃത്തിയിലും ചൈഷി ഏര്‍പ്പെട്ടിരുന്നു.
40 വയസ്സില്‍ ഭര്‍ത്താവ് പെട്ടെന്ന മരിച്ച ചൈഷി തന്റെ നാല് മക്കളെ ഏറെ ദുരിതം സഹിച്ചാണ് വളര്‍ത്തിയെടുത്തതെന്ന് ചൈഷി ഓര്‍ക്കുന്നു. 70 വയസ്സുള്ള തന്റെ ഒരു മകന്‍ നഷ്ടപ്പെട്ട വേദനയും ചൈഷി സഹിച്ചിരുന്നു. ചെറുമകളോടൊപ്പം ചൈഷി താമസിക്കുന്നത്. കേള്‍വിക്കുറവും കാഴ്ചകുറവും ഉണ്ടെങ്കിലും തന്റെ ബുദ്ധിയുടെ മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്ന് ചൈഷി പറയുന്നു. എല്ലാവരും മരിച്ചിട്ടും ഞാന്‍ മരിക്കാത്ത കിടക്കാന്‍ കാരണം നരകത്തിലെ രാജാവ് തന്നെ മറന്നിട്ടുണ്ടാകുമെന്ന് ചൈഷി തമാശയായി പറയുന്നു.ശുഭാപ്തി വിശ്വാസവും സമാധാനപരവുമായ ജീവിതരീതിയാണ് ചൈഷിയുടെ ദീര്‍ഘായുസ്സിന് പിന്നില്‍.