ബ്രസീല്‍ പ്രസിഡന്റിന്റെ വിമാനത്തില്‍നിന്ന് 39 കിലോ കൊക്കെയ്ന്‍ പിടികൂടി
സാവോപോളോ: ബ്രസീൽ പ്രസിഡന്റ് ജയ്ർ ബെൽസനാരോ സഞ്ചരിച്ച ബ്രസീലിയൻ എയർഫോഴ്സ് വിമാനത്തിൽ 39കിലോ കൊക്കെയ്നുമായി സൈനീക ജീവനക്കാരനെ പിടികൂടി.സ്പെയിനിലെ സെവില്ലി വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെയാണ് സംഭവം.ജപ്പാനിലെ ഒസാകയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടതായിരുന്നു ബൊല്‍സൊനാരോ. സൈനിക ജീവനക്കാരനെ അറസ്റ്റ് ചെയ്തത് ബ്രസീല്‍ പ്രതിരോധ മന്ത്രാലയം പിന്നീട് പുറത്തിറക്കിയ പ്രസ്താവനയിൽ സ്ഥിരീകരിച്ചു. ഇയാളുടെ പേര് പുറത്തുവിട്ടില്ല. വിമാനത്താവളത്തില്‍ യാത്രക്കാരുടെ ലഗേജുകള്‍ പരിശോധിച്ചപ്പോഴാണ് ബാഗില്‍ കൊക്കെയ്ന്‍ കണ്ടെത്തിയത്.