ബിജെപിയുടെ പ്രവാചക നിന്ദയ്‌ക്കെതിരേ അറബ് പാര്‍ലമെന്റ്

'ഇത്തരം പ്രസ്താവനകള്‍ സഹിഷ്ണുതയുടെയും മതാന്തര സംവാദത്തിന്റെയും തത്വത്തിന് വിരുദ്ധമാണ്, ഇത് മതങ്ങള്‍ തമ്മിലുള്ള പിരിമുറുക്കത്തിലേക്കും വിദ്വേഷത്തിലേക്കും നയിക്കുന്നു'-അറബ് പാര്‍ലമെന്റ് പ്രസ്താവനയില്‍ പറഞ്ഞു,

Update: 2022-06-07 14:07 GMT

കെയ്‌റോ: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ഇന്ത്യയിലെ ഭരണകക്ഷിയുടെ രണ്ട് മുന്‍ വക്താക്കള്‍ നടത്തിയ നിരുത്തരവാദപരമായ പരാമര്‍ശങ്ങളെ കെയ്‌റോ ആസ്ഥാനമായുള്ള അറബ് പാര്‍ലമെന്റ് ശക്തമായി അപലപിക്കുകയും തള്ളിക്കളയുകയും ചെയ്തു.

'ഇത്തരം പ്രസ്താവനകള്‍ സഹിഷ്ണുതയുടെയും മതാന്തര സംവാദത്തിന്റെയും തത്വത്തിന് വിരുദ്ധമാണ്, ഇത് മതങ്ങള്‍ തമ്മിലുള്ള പിരിമുറുക്കത്തിലേക്കും വിദ്വേഷത്തിലേക്കും നയിക്കുന്നു'-അറബ് പാര്‍ലമെന്റ് പ്രസ്താവനയില്‍ പറഞ്ഞു,

'മതങ്ങളും നാഗരികതകളും തമ്മിലുള്ള മിതത്വം, സഹിഷ്ണുത, സംവാദം എന്നിവയുടെ മൂല്യങ്ങള്‍ പ്രചരിപ്പിക്കാനും രാജ്യദ്രോഹവും മത വിദ്വേഷവും വളര്‍ത്തുന്ന തീവ്രവാദ ആശയങ്ങളെ നേരിടാനും താല്‍പ്പര്യപ്പെടുന്ന രാഷ്ട്രീയ വ്യക്തിത്വങ്ങളാണ് ഇത്തരം പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നത്' എന്നതില്‍ എന്ന് അറബ് ലീഗിന്റെ നിയമനിര്‍മ്മാണ സമിതി ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തു.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ മതങ്ങളെയും അവയുടെ പവിത്ര ചിഹ്നങ്ങളെയും അവഹേളിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഊന്നിപ്പറഞ്ഞ അറബ് പാര്‍ലമെന്റ്അ ഭിപ്രായ സ്വാതന്ത്ര്യവും മറ്റുള്ളവരുടെ വിശ്വാസങ്ങളോടുള്ള ബഹുമാനവും തമ്മിലുള്ള വലിയ വ്യത്യാസം തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

അഫ്ഗാനിസ്താന്‍, പാകിസ്താന്‍, സൗദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തര്‍, കുവൈറ്റ്, ബഹ്‌റയ്ന്‍, ഇന്തോനേസ്യ, ഇറാന്‍ എന്നിവയുള്‍പ്പെടെ നിരവധി മുസ്ലീം രാഷ്ട്രങ്ങളും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷനും മുസ്ലീം വേള്‍ഡ് ലീഗും അവരുടെ പ്രസ്താവനകളില്‍ ഔദ്യോഗികമായി പ്രതിഷേധിക്കുകയും മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News