വടക്ക് കിഴക്കന്‍ നൈജീരയയിലുണ്ടായ ബോംബ്‌സ്‌ഫോടനത്തില്‍ 30പേര്‍ കൊല്ലപ്പെട്ടു. 40ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബോര്‍ണോ സംസ്ഥാനത്തെ കൊണ്ടുഗയിലാണ് അക്രമികള്‍ സ്‌ഫോടനം നടത്തിയത്. ഫുട്‌ബോള്‍ മല്‍സരം കാണുന്നതിനായി ആളുകള്‍ കൂടിയ ഹാളിനകത്തായിരുന്നു സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ബോക്കോഹറാമിനെതിരേയാണ് ചൂണ്ടുവിരല്‍ ഉയരുന്നത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യത.