ബൈഡന്‍ സൗദി സന്ദര്‍ശിക്കരുത്, കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തരുത്: യുഎസ് ഡെമോക്രാറ്റിക് അംഗം
സൗദി രാജകുമാരന്റെ കടുത്ത വിമര്‍ശകനായിരുന്ന വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ജമാല്‍ ഖഷഗ്ജിയെ 2018ല്‍ ഇസ്താംബൂളിലെ സൗദി കൗണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുള്ളതായി ആരോപണമുയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഷിഫിന്റെ പ്രതികരണം.
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സൗദി അറേബ്യ സന്ദര്‍ശിക്കുകയോ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്യരുതെന്ന് പ്രമുഖ ഡെമോക്രാറ്റിക് അംഗം ആദം ഷിഫ്
സൗദി രാജകുമാരന്റെ കടുത്ത വിമര്‍ശകനായിരുന്ന വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ജമാല്‍ ഖഷഗ്ജിയെ 2018ല്‍ ഇസ്താംബൂളിലെ സൗദി കൗണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുള്ളതായി ആരോപണമുയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഷിഫിന്റെ പ്രതികരണം. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ കൊലപാതകത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാനു പങ്കുള്ളതായി യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.
'താന്‍ പോവുകയില്ല. അദ്ദേഹത്തിന് ഹസ്തദാനം നല്‍കുകയുമില്ല. അമേരിക്കന്‍ നിവാസിയെ കൊന്നയാളാണിദ്ദേഹം. ഖഷഗ്ജിയെ ഏറ്റവും ഭയാനകവും ആസൂത്രിതവുമായ രീതിയില്‍ വെട്ടി കഷണങ്ങളാക്കുകയായിരുന്നുവെന്നും ഇന്റലിജന്‍സ് കമ്മിറ്റി അധ്യക്ഷനായ ഷിഫ് പറഞ്ഞു. എന്നാല്‍, ഖഷഗ്ജിയുടെ വധത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാനുള്ള പങ്ക് സൗദി അറേബ്യ നിഷേധിച്ചിരുന്നു.
ഇസ്താംബൂളിലെ കോണ്‍സുലേറ്റില്‍ വെച്ച് ഖഷോഗിയെ കൊല്ലുന്നതിനോ പിടികൂടുന്നതിനോ ഉള്ള പ്രവര്‍ത്തനത്തിന് മുഹമ്മദ് ബിന്‍ സല്‍മാന്‍ അനുമതി നല്‍കിയതായി പറയുന്ന 2021 ഫെബ്രുവരിയിലെ യുഎസിന്റെ രസഹസ്യാന്വേഷ റിപോര്‍ട്ട് സൗദി തള്ളിയിരുന്നു.