ബിംസ്റ്റെക് ഉച്ചകോടി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ശ്രീലങ്കയില്‍
കൊളംബോ: ഏഴ് രാജ്യങ്ങളുടെ ബിംസ്റ്റെക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ശ്രീലങ്കയിലെത്തി. ഉന്നത ശ്രീലങ്കന്‍ നേതാക്കളുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തും. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ലങ്കയ്ക്ക് ഇന്ത്യ സഹായം നല്‍കിയിരുന്നു.
ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്‍മര്‍, തായ്‌ലന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ബിംസ്റ്റെക് (ബേയ് ഓഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഫോര്‍ മള്‍ട്ടിസെക്ടറല്‍ ടെക്‌നിക്കല്‍ ആന്റ് ഇക്കണോമിക് കോ- ഓപറേഷന്‍).