കൊവിഡ് 19: സൗദിയില്‍ കര്‍ഫ്യൂ സമയം നീട്ടി
ഇന്ന് മുതല്‍ വൈകീട്ട് 3 മണി മുതല്‍ രാവിലെ 6 വരെയാണു കര്‍ഫ്യൂ സമയം.
ദമ്മാം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ ഇന്ന് മുതല്‍ കര്‍ഫ്യൂ സമയം നീട്ടി. ദമ്മാം, ഖതീഫ്, തായിഫ് എന്നിവിടങ്ങളിലാണു കര്‍ഫ്യൂ സമയം നീട്ടിയത്. ഇന്ന് മുതല്‍ വൈകീട്ട് 3 മണി മുതല്‍ രാവിലെ 6 വരെയാണു കര്‍ഫ്യൂ സമയം. ഈ സമയം മുതല്‍ പുറത്തിറങ്ങുന്നത് നിരോധിച്ചു.
നിലവില്‍ ഇവിടെ വൈകീട്ട് ഏഴുമണി മുതല്‍ രാവിലെ ആറുമണി വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നത്. നിയമം ലംഘിച്ചാല്‍ വന്‍പിഴ അടക്കേണ്ടിവരുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.