അമേരിക്കയില്‍ കൊവിഡ് ബാധിച്ച് നാല് മലയാളികള്‍കൂടി മരിച്ചു

ഫിലാഡല്‍ഫിയയില്‍ താമസിക്കുന്ന കോഴഞ്ചേരി തെക്കേമല സ്വദേശി ലാലുപ്രതാപ് ജോസ് (64), ന്യൂയോര്‍ക്ക് ഹൈഡ് പാര്‍ക്കില്‍ തൊടുപുഴ കരിങ്കുന്നം സ്വദേശി മറിയാമ്മ മാത്യു (80), ന്യൂയോര്‍ക്ക് റോക്ലാന്‍ഡില്‍ തൃശൂര്‍ സ്വദേശി ടെന്നിസണ്‍ പയ്യൂര്‍(82), ടെക്‌സാസില്‍ കോഴിക്കോട് കോടഞ്ചേരി വേളംകോട് ഞാളിയത്ത് റിട്ട. ലഫ്. കമാന്‍ഡര്‍ സാബു എന്‍ ജോണിന്റെ മകന്‍ പോള്‍ (21) എന്നിവരാണ് മരിച്ചത്.

Update: 2020-04-08 02:32 GMT

വാഷിങ്ടണ്‍: കൊവിഡ്- 19 രോഗബാധയെത്തുടര്‍ന്ന് അമേരിക്കയില്‍ നാലുമലയാളികള്‍കൂടി മരിച്ചു. ഇതോടെ അമേരിക്കയില്‍ മാത്രം കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 16 ഉം വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 24 ഉം ആയി. ഫിലാഡല്‍ഫിയയില്‍ താമസിക്കുന്ന കോഴഞ്ചേരി തെക്കേമല സ്വദേശി ലാലുപ്രതാപ് ജോസ് (64), ന്യൂയോര്‍ക്ക് ഹൈഡ് പാര്‍ക്കില്‍ തൊടുപുഴ കരിങ്കുന്നം സ്വദേശി മറിയാമ്മ മാത്യു (80), ന്യൂയോര്‍ക്ക് റോക്ലാന്‍ഡില്‍ തൃശൂര്‍ സ്വദേശി ടെന്നിസണ്‍ പയ്യൂര്‍(82), ടെക്‌സാസില്‍ കോഴിക്കോട് കോടഞ്ചേരി വേളംകോട് ഞാളിയത്ത് റിട്ട. ലഫ്. കമാന്‍ഡര്‍ സാബു എന്‍ ജോണിന്റെ മകന്‍ പോള്‍ (21) എന്നിവരാണ് മരിച്ചത്.

ഫിലാഡല്‍ഫിയയില്‍ മരിച്ച ലാലുപ്രതാപ് ജോസ് ന്യൂയോര്‍ക് മെട്രോ ട്രാഫിക് സ്റ്റേഷനില്‍ ട്രാഫിക് കണ്‍ട്രോളറായിരുന്നു. ഇദ്ദേഹം മാര്‍ച്ച് 16 മുതല്‍ ചികില്‍സയിലായിരുന്നു. കൊവിഡ് ബാധയില്‍ അമേരിക്കയില്‍ 1,952 ജീവനുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പൊലിഞ്ഞത്. അമേരിക്കയിലെ മൊത്തം മരണസംഖ്യ 12,823 ആണ്. 33,000 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം നാലുലക്ഷം പിന്നിടുകയും ചെയ്തു.  

Tags:    

Similar News