കൊവിഡ്: അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു
ഇതോടെ കൊവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 29 ആയി.
വാഷിങ്ടണ്‍ ഡിസി: അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട വാര്യപുരം സ്വദേശി ജോസഫ് കുരുവിള (68) ആണ് ന്യൂയോര്‍ക്കില്‍ മരിച്ചത്. വാര്യപുരം ഉപ്പുകണ്ടത്തില്‍ കുടുംബാംഗമാണ്. ഇതോടെ കൊവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 29 ആയി. കൊവിഡ് ബാധിച്ച് കഴിഞ്ഞ ഒരാഴ്ചയായി ചികില്‍സയിലായിരുന്നു ജോസഫ് കുരുവിള. വര്‍ഷങ്ങളായി ജോസഫ് കുരുവിളയും കുടുംബവും അമേരിക്കയിലാണ്.
ഏറ്റവും ഒടുവില്‍ നാട്ടില്‍ വന്ന് ആറുമാസത്തിന് ശേഷം ഫെബ്രുവരിയിലാണ് മടങ്ങിയത്. പത്തനംതിട്ടയില്‍നിന്നുള്ള നാലുപേര്‍ ഇതിനകം കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചു. അതേസമയം, അമേരിക്കയില്‍ കൊവിഡ് മരണനിരക്ക് ഉയരുകയാണ്. ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണവും രോഗബാധിതരും അമേരിക്കയിലാണ്. 24 മണിക്കൂറിനിടെ 1,500 ലധികം പേര്‍ മരിച്ചു. രാജ്യത്ത് ആകെ മരണം 23,640 ആയി. രോഗബാധിതരുടെ എണ്ണം ആറുലക്ഷത്തോട് അടുക്കുകയാണ്.