കൊവിഡ് 19: സൗദിയില്‍ 100 പേര്‍ ചികില്‍സയില്‍; ആവശ്യമെങ്കില്‍ പള്ളികള്‍ അടച്ചിടുമെന്ന് ആരോഗ്യമന്ത്രാലയം

കൊറോണ പോലുള്ള വൈറസ് രോഗബാധിതര്‍ ജമാഅത്തിനും ജുംഅയ്ക്കും പോവരുതെന്നാണ് ഇസ്‌ലാമിക പണ്ടിതന്‍മാര്‍ അഭിപ്രായപ്പെടുന്നത്.

Update: 2020-03-16 17:25 GMT

ദമ്മാം: കൊവിഡ് 19 ബാധിച്ച് സൗദിയില്‍ നൂറുപേര്‍ ചികില്‍സ തേടുന്നതായി സൗദി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഒരാള്‍ സുഖം പ്രാപിച്ചിട്ടുണ്ട്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ആവശ്യമെന്ന് തോന്നിയാല്‍ സൗദിയിലും പള്ളികള്‍ അടച്ചിടുകയും ജനങ്ങളോട് വീടുകളില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ ആവശ്യപ്പെടുമെന്നും സൗദി ഇസ്‌ലാമിക പ്രബോധനമന്ത്രി അബ്ദുല്ലത്തീഫ് അല്‍ശൈഖ് വ്യക്തമാക്കി. കൊറോണ പോലുള്ള വൈറസ് രോഗബാധിതര്‍ ജമാഅത്തിനും ജുംഅയ്ക്കും പോവരുതെന്നാണ് ഇസ്‌ലാമിക പണ്ടിതന്‍മാര്‍ അഭിപ്രായപ്പെടുന്നത്.

മറ്റുള്ളവര്‍ക്ക് രോഗം പടരാതിരിക്കാനാണിത്. നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഇമാമുമാര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കും. പള്ളികള്‍ എല്ലാ സമയവും വൃത്തിയാക്കുന്നതിനു ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുവൈത്തില്‍ പള്ളികള്‍ അടച്ചിടുകയും നമസ്‌കാരം വീടുകളില്‍ നിര്‍വഹിക്കാന്‍ നിര്‍ദേശിക്കുകും ചെയ്തിരുന്നു. രോഗം പ്രതിരോധിക്കാന്‍ പരമാവധി ജനങ്ങള്‍ വീടുകളില്‍ കഴിഞ്ഞുകൂടണമെന്ന സൗദി അധികൃതരുടെ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ അനുസരിച്ചുതുടങ്ങിയാതായും റിപോര്‍ട്ടുകളുണ്ട്.  

Tags:    

Similar News