കോവിഡ് 19: ആഢംബര കപ്പലുകള്‍ വിലക്കി ലോകരാജ്യങ്ങള്‍

കപ്പലില്‍ ആകെ 2000 പേരാണുള്ളത്. മലേസ്യ, തായ്‌ലന്റ് തുറമുഖങ്ങളില്‍ ക്രൂയിസ് കപ്പലിനെയും വിലക്കി.

Update: 2020-03-08 11:49 GMT

ക്വാലാലംപൂര്‍: കോവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരുമായി കടലില്‍ തുടരുന്ന ആഢംബരകപ്പലുകളെ വിലക്കി ലോകരാജ്യങ്ങള്‍. കോസ്റ്റ ഫോര്‍ച്യൂണാ എന്ന ആഡംബര കപ്പലാണ് ഇരുതുറമുഖത്തും അടുക്കാനാവാതെ നടുക്കടലില്‍ കുടുങ്ങിയിരിക്കുന്നത്. കപ്പലില്‍ ആകെ 2000 പേരാണുള്ളത്. മലേസ്യ, തായ്‌ലന്റ് തുറമുഖങ്ങളില്‍ ക്രൂയിസ് കപ്പലിനെയും വിലക്കി.

ഇറ്റലിയില്‍നിന്നുള്ള കപ്പലായതിനാലാണ് മലേസ്യ, തായ്‌ലന്റ് രാജ്യങ്ങള്‍ അനുമതി നിഷേധിച്ചിരിക്കുന്നത്. കപ്പലില്‍ 64 ഇറ്റലിക്കാരും അത്രതന്നെ ഇന്ത്യക്കാരുമുണ്ടെന്നുമാണ് റിപോര്‍ട്ട്. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഇറ്റലിയില്‍ താമസിച്ചിരുന്നവര്‍ കപ്പലില്‍ ഉണ്ടെന്നുള്ളതാണ് തായ് അധികൃതര്‍ പറയുന്നത്. തായ്‌ലന്റിലെ പ്രസിദ്ധമായ വിനോദസഞ്ചാരകേന്ദ്രമായ ഫുക്കറ്റിലേക്ക് പോവാനായാണ് കപ്പലെത്തിയത്.

അതേസമയം, ജപ്പാന്‍ തീരത്തെത്തിയ ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലില്‍ 700 പേര്‍ക്കാണ് കൊവിഡ് 19 ബാധയുണ്ടായത്. അതില്‍ നാലുപേര്‍ മരിക്കുകയും ചെയ്തു. കപ്പല്‍ തീരത്ത് അടുപ്പിക്കാതെയും യാത്രികരെ താഴെയിറക്കാതെയും പിടിച്ചുനിര്‍ത്തിയ ശ്രമങ്ങള്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. കപ്പലിലെ നിരവധി പേര്‍ക്ക് രോഗം പടരാനും ഇത് കാരണമായി.

ഈജിപ്തില്‍ ലക്‌സോര്‍ നഗരത്തിന് സമീപം ഒരു ആഢംബര കപ്പല്‍ നിലവില്‍ നിരീക്ഷണത്തിലാണ്. തായ്‌ലന്റില്‍നിന്ന് പുറപ്പെട്ട കോസ്റ്റ ഫോര്‍ച്യൂണ എന്ന കപ്പല്‍ മലേസ്യ തീരത്ത് പിടിച്ചിട്ടിരിക്കുകയാണ്. പ്രിന്‍സസ് ക്രൂയിസ് കമ്പനിയുടെ ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പല്‍ ജപ്പാന്‍ തീരത്ത് കഴിഞ്ഞമാസം അടുപ്പിച്ചിരുന്നു.

Tags:    

Similar News