ഇരകൾക്ക് ഐക്യദാര്‍ഢ്യം; ശ്രീലങ്കന്‍ പതാകയണിഞ്ഞ് ബുര്‍ജ് ഖലീഫ
ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ശ്രീലങ്കന്‍ പതാകയുടെ വര്‍ണമണിഞ്ഞു. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും ലോകത്തിനായി ഒന്നിച്ചു നില്‍ക്കാം എന്ന സന്ദേശത്തോടെയാണ് കെട്ടിടം ശ്രീലങ്കന്‍ പതാകയണിഞ്ഞത്. ശ്രീലങ്കൻ ക്രൈസ്തവ സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം 16 മുസ് ലിം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ശ്രീലങ്ക സന്ദർശിച്ചിരുന്നു.
ശ്രീലങ്കയിലെ ചർച്ചുകളിൽ ബോംബ് സ്ഫോടനം നടന്ന പശ്ചാതലത്തിൽ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദുബയ് ഭരണകൂടം. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ശ്രീലങ്കന്‍ പതാകയുടെ വര്‍ണമണിഞ്ഞു. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും ലോകത്തിനായി ഒന്നിച്ചു നില്‍ക്കാം എന്ന സന്ദേശത്തോടെയാണ് കെട്ടിടം ശ്രീലങ്കന്‍ പതാകയണിഞ്ഞത്.
ശ്രീലങ്കൻ ക്രൈസ്തവ സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം 16 മുസ് ലിം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ശ്രീലങ്ക സന്ദർശിച്ചിരുന്നു. 16 മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ശ്രീലങ്കന്‍ കത്തോലിക്കാ സഭയുടെ തലവനായ കാര്‍ഡിനാള്‍ മാല്‍ക്കം രഞ്ജിത്തിനെ സന്ദര്‍ശിച്ചു. ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടനത്തില്‍ ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ സമുദായത്തിന് അനുശോചവും ഐക്യദാര്‍ഢ്യവും അറിയിച്ചാണ് മുസ്ലിം പ്രതിനിധികൾ എത്തിയത്.
തുര്‍ക്കി, പാക്കിസ്ഥാന്‍, ഇറാന്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, പലസ്തീന്‍, ബംഗ്ലാദേശ്, ഒമാന്‍, കുവൈറ്റ്, ഖത്തര്‍, അഫ്ഗാനിസ്ഥാന്‍, മാലദ്വീപ്, ഇറാഖ്, സൌദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍ പങ്കെടുത്തു.