ഇന്തോനീസ്യയെ നടുക്കി വീണ്ടും ഭൂചലനം
റിക്ടര്‍ സ്‌കെയിലില്‍ 3.7 തീവ്രത രേഖപ്പടുത്തിയ ഭൂചലനമാണ് വടക്കന്‍ ഹല്‍മഹ്‌ര പ്രദേശത്തുണ്ടായത്.
ജക്കാര്‍ത്ത: ഇന്തോനീസ്യയില്‍ വീണ്ടും ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 3.7 തീവ്രത രേഖപ്പടുത്തിയ ഭൂചലനമാണ് വടക്കന്‍ ഹല്‍മഹ്‌ര പ്രദേശത്തുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ഭൂചലനമുണ്ടായത്. സംഭവത്തില്‍ ആളപായമോ നാശമനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. 2018 ഡിസംബര്‍ 23ന് ഇന്തോനീസ്യയിലുണ്ടായ സുനാമിയില്‍ നിരവധി പേരാണ് മരണപ്പെട്ടിരുന്നത്.