അറഫയില്‍ 22 ലക്ഷത്തിലധികം ഹാജിമാര്‍ സംഗമിക്കും

18 ലക്ഷം വിദേശ ഹാജിമാരും 4 ലക്ഷം അഭൃന്തര ഹാജിമാരും അടക്കം 22 ലക്ഷത്തിലധികം ഹാജിമാര്‍ ശനിയാഴ്ച്ച അറഫാ മൈതാനിയില്‍ ഒത്തുകൂടും.

Update: 2019-08-09 14:34 GMT

മിന: ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തില്‍ 22 ലക്ഷത്തിലധികം ഹാജിമാര്‍ സംഗമിക്കും. 18 ലക്ഷം വിദേശ ഹാജിമാരും 4 ലക്ഷം അഭൃന്തര ഹാജിമാരും അടക്കം 22 ലക്ഷത്തിലധികം ഹാജിമാര്‍ ശനിയാഴ്ച്ച അറഫാ മൈതാനിയില്‍ ഒത്തുകൂടും.

ഹജജിന്റെ ആദ്യ ദിവസമായ ഇന്നു മിനായില്‍ കഴിച്ചുകൂട്ടിയ ഹാജിമാര്‍ നാളത്തെ സംഗമത്തിനായി ഒരുങ്ങുകയാണ്. ഇന്നലെ മുതല്‍തന്നെ ഹാജിമാര്‍ മിനായില്‍ എത്തിതുടങ്ങിയിരുന്നു. വ്യാഴാഴ്്ച്ച വൈകീട്ട് 6 മുതല്‍ ഇന്ത്യന്‍ ഹാജിമാരെ മക്കയിലെ താമസ സ്ഥലത്തുനിന്നും എത്തിച്ചു. മിനായില്‍ ഇന്നു കഴിച്ചുകൂട്ടിയ ഹാജിമാര്‍ നാളെ പുലര്‍ച്ചയോടെയാണ് മിനയില്‍നിന്നു ഹജജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തുന്നത്. മുതവിഫുകാര്‍ ഒരുക്കിയ വാഹനത്തിലാണ് ഹാജിമാര്‍ എത്തുക.

ശനിയാഴ്ച്ച സൗദി സമയം ഉച്ചയ്ക്ക് അറഫാ സംഗമം നടക്കും. ഹാജിമാര്‍ സൂരൃാസ്തമയം വരെ അറഫയില്‍ ജബലുറഹ്മ മലയുടെ മുകളിലും അരികെയും ടെന്റിലുമായും പ്രാര്‍ത്ഥനയില്‍ കഴിച്ചുകൂട്ടും. സൂരൃാസ്തമയത്തോടെ അറഫയില്‍നിന്നു മുസ്ദലിഫയില്‍ പോകും. മുസ്ദലിഫയില്‍ നാളെ രാത്രി തങ്ങിയശേഷം ഞായറാഴ്ച്ച മുതല്‍ പിശാചിന്റെ പ്രതീകങ്ങളായ ജംറയില്‍ എറിയുവാനുള്ള കല്ലുകള്‍ ശേഖരിച്ച് മിനായില്‍ തിരിച്ചെത്തും. 

Tags:    

Similar News