ഗസക്കുള്ള പിന്തുണ ആവര്‍ത്തിച്ച് ഹോളിവുഡ് നടി ആഞ്ജലീന ജോളി

Update: 2025-04-21 09:09 GMT
ഗസക്കുള്ള പിന്തുണ ആവര്‍ത്തിച്ച് ഹോളിവുഡ് നടി ആഞ്ജലീന ജോളി

ന്യൂയോര്‍ക്ക്: ഗസയ്ക്കുള്ള തന്റെ പിന്തുണ വീണ്ടും ആവര്‍ത്തിച്ച് ഹോളിവുഡ് നടി ആഞ്ജലീന ജോളി. ശനിയാഴ്ച ഗസയെക്കുറിച്ചുള്ള ഡോക്ടേഴ്സ് വിത്തൗട്ട് ഫ്രോണ്ടിയേഴ്സിന്റെ റിപ്പോര്‍ട്ട് ഒരു ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചുകൊണ്ടാണ് വീണ്ടും ഗസയ്ക്കുള്ള പിന്തുണ അറിയിച്ചത്.

ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ഏജന്‍സിയായ യുഎന്‍എച്ച്‌സിആറിന്റെ ഗുഡ്വില്‍ അംബാസഡറായും പ്രത്യേക ദൂതനായും 20 വര്‍ഷത്തിലേറെ ആഞ്ജലീന സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം വ്യോമ, കര, കടല്‍ മാര്‍ഗങ്ങളിലൂടെയുള്ള സൈനിക ആക്രമണം പുനരാരംഭിക്കുകയും ജനങ്ങളെ ബലമായി മാറ്റിപ്പാര്‍പ്പിക്കുകയും അവശ്യ സഹായം മനഃപൂര്‍വ്വം തടയുകയും ചെയ്യുമ്പോള്‍, ഫലസ്തീന്‍ ജീവിതങ്ങള്‍ വീണ്ടും ആസൂത്രിതമായി നശിപ്പിക്കപ്പെടുന്നു.'' എന്ന് അവര്‍ പറഞ്ഞു. ഇസ്രായേലിന്റെ മാരകമായ ആക്രമണങ്ങള്‍ ഗസയിലെ മാനുഷിക സഹായ, ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് വ്യക്തമായ ഭീഷണി ഉയര്‍ത്തുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.

ഗസയിലെ മനുഷ്യത്വരഹിതവും മാരകവുമായ ഉപരോധം അടിയന്തിരമായി പിന്‍വലിക്കാനും ഫലസ്തീനികളുടെ ജീവന്‍ സംരക്ഷിക്കാനും മാനുഷിക, ആരോഗ്യ പ്രവര്‍ത്തകരെ സംരക്ഷിക്കാനും ഇസ്രായേല്‍ അധികാരികളോട് അവര്‍ ആവശ്യപ്പെട്ടു. വെടിനിര്‍ത്തല്‍ പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയും പോസ്റ്റില്‍ പ്രകടിപ്പിച്ചു.



Tags:    

Similar News