കടലില്‍ മുങ്ങിമരിക്കാന്‍ പോകുന്ന അഭയാര്‍ഥികളെ രക്ഷിച്ചാല്‍ പിഴ; കുടിയേറ്റ നിയമം കടുപ്പിച്ച് ഇറ്റലി
റോം: കുടിയേറ്റ നിയമം കടുപ്പിച്ച് ഇറ്റലി. കടലില്‍ മുങ്ങിമരിക്കാന്‍ പോകുന്ന അഭയാര്‍ഥികളെ രക്ഷിച്ചാല്‍ ഏകദേശം 7.90 കോടി രൂപ വരെ പിഴയും തടവുശിക്ഷയും ലഭിക്കുന്ന പ്രമേയം ഇറ്റാലിയന്‍ സെനറ്റ് പാസാക്കി. പ്രസിഡന്റ് സെര്‍ജിയോ മാറ്റരെല്ല ഒപ്പുവെച്ചാല്‍ ഇത് നിയമമാകും. ഇറ്റലിയുടെ നീക്കത്തില്‍ യുഎന്‍ അഭയാര്‍ഥി ഏജന്‍സി ആശങ്ക പ്രകടിപ്പിച്ചു. ആഭ്യന്തരമന്ത്രി മാത്യു സാല്‍വിനി കൊണ്ടുവന്ന പ്രമേയം 57നെതിരെ 160 വോട്ടുകള്‍ക്കാണു വിജയിച്ചത്. ആഭ്യന്തര സംഘര്‍ഷം നിറഞ്ഞ ആഫ്രിക്കന്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ് മെഡിറ്ററേനിയൻ കടൽ വഴി യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നത്.