ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അറസ്റ്റ് വാറന്റ് നടപ്പാക്കാന്‍ പ്രതിജ്ഞയെടുത്ത് ഒമ്പത് രാജ്യങ്ങള്‍

ഗസ: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അറസ്റ്റ് വാറന്റില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഒമ്പത് രാജ്യങ്ങള്‍. ഗസയിലെ അവരുടെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഫലസ്തീനില്‍ അധിനിവേശം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇസ്രായേലിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
ബെലീസ്, ബൊളീവിയ, കൊളംബിയ, ക്യൂബ, ഹോണ്ടുറാസ്, മലേഷ്യ, നമീബിയ, സെനഗല്‍, ദക്ഷിണാഫ്രിക്ക എന്നിവര്‍ ഇസ്രയേലിലേക്ക് ആയുധങ്ങളും യുദ്ധോപകരണങ്ങളും വിതരണം ചെയ്യുന്നത് തടയുമെന്ന് അറിയിച്ചു. അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതിനും അതുപോലെ സൈനിക ഇന്ധനമോ ആയുധങ്ങളോ ഇസ്രായേലിലേക്ക് കൊണ്ടുപോകുന്ന അവരുടെ കപ്പലുകളുടെ തുറമുഖങ്ങളിലെ ഡോക്കിംഗും അത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കും.
ഇക്കഴിഞ്ഞ നവംബറില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കൂടാതെ മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെതിരെയും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. യുദ്ധ കുറ്റകൃത്യങ്ങള്‍ക്കും മനുഷ്യരാശിക്ക് എതിരായ അതിക്രമങ്ങളിലും പങ്കാളിയായതിലാണ് നടപടി.