സര്‍പ്രൈസിനു കാത്തിരിക്കുക; ആണവ അതോറിറ്റി യോഗം വിളിച്ച് പാകിസ്താന്‍
സര്‍ക്കാര്‍ ബുധനാഴ്ച പാര്‍ലിമെന്റിന്റെ സംയുക്ത സെഷന്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്
ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിനു ബാലാകോട്ടിലൂടെ തിരിച്ചടിച്ച ഇന്ത്യയ്ക്ക് 'സര്‍പ്രൈസ്' നല്‍കുമെന്ന മുന്നറിയിപ്പുമായി പാകിസ്താന്‍. ബാല്‍കോട്ടിലെ ഇന്ത്യന്‍ സൈനികനീക്കത്തിനു പിന്നാലെ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ദേശീയ സുരക്ഷാ സമിതി യോഗവും ആണവ അതോറിറ്റി യോഗവും വിളിച്ചിരുന്നു. യോഗത്തില്‍ ആണവ നിയന്ത്രണങ്ങളെ കുറിച്ചും വിലയിരുത്തിയിരുന്നതായാണു റിപോര്‍ട്ട്. ഇന്ത്യയുടെ ആക്രമണത്തിന് ആവശ്യമായ സമയത്ത് ആവശ്യമായ സ്ഥലത്ത് തിരിച്ചടി നല്‍കും. അന്താരാഷ്ട്ര തലത്തിലും ഐക്യരാഷ്ട്രസഭയിലും വിഷയം ഉന്നയിക്കും. നിങ്ങള്‍ക്ക് ഞങ്ങള്‍ നല്‍കുന്ന സര്‍പ്രൈസ് രാഷ്ട്രീയവും നയതന്ത്രപരവും സൈനികവുമായിരിക്കുമെന്നും പാക് സൈനിക വക്താവ് പറഞ്ഞു. എല്ലാ സാഹചര്യവും നേരിടാന്‍ തയ്യാറാവണമെന്ന് സായുധ സേനയോടും ജനങ്ങളോടും ഇംറാന്‍ ഖാന്‍ ആഹ്വാനം ചെയ്തു. ദേശീയ കമ്മാണ്ട് അതോറിറ്റിയുടെ പ്രത്യേക യോഗത്തിനു ശേഷം സര്‍ക്കാര്‍ ബുധനാഴ്ച പാര്‍ലിമെന്റിന്റെ സംയുക്ത സെഷന്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. അതേസമയം, ആണവ അതോറിറ്റി യോഗം പ്രതീകമാണെന്നും യോഗത്തില്‍ ആണവോര്‍ജ്ജം പ്രയോഗിക്കുന്നതിനെ കുറിച്ചാണ് ചര്‍ച്ച ചെയ്തിട്ടുണ്ടാവുകയെന്നും അത് പാകിസ്താന്റെ ഭീഷണിയാണെന്നും മുന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ കെ സി സിങ് പറഞ്ഞതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.