അതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത പൂര്‍ണ്ണം

Update: 2024-12-23 06:53 GMT

ഖാന്‍ യൂനിസ്: ഇസ്രായേലിന്റെ 14 മാസമായുള്ള ഗസ അധിനിവേശത്തെ തുടര്‍ന്നുള്ള ജനങ്ങളുടെ ദുരിത ജീവിതം മാറ്റമില്ലാതെ തുടരുന്നു. അതിശൈത്യം വന്നതോടെ രണ്ട് ദശലക്ഷത്തോളം വരുന്ന ഫലസ്തീനികള്‍ തണുപ്പില്‍ നിന്നും മഴയില്‍ നിന്നും രക്ഷനേടാന്‍ പാടുപെടുകയാണ്.


 ആയിരകണക്കിന് ക്യാംപുകളില്‍ കഴിയുന്ന കുട്ടികളടക്കമുള്ളവര്‍ക്ക് ആവശ്യത്തിന് പുതുപ്പുകളോ ചൂടിനായുള്ള വിറകുകളോ ഇല്ല.കൂടാതെ ഇവര്‍ക്ക് വസ്ത്രങ്ങളോ അവശ്യ വസ്തുക്കളോ ഇല്ല. പല ടെന്റുകളിലും ഇതാണ് അവസ്ഥ. പുതുപ്പകളില്ലാതെ കുട്ടികള്‍ ഏറെ ബുദ്ധിമുട്ടുകയാണ്.


 പല കുട്ടികള്‍ക്കും തണുപ്പ് കൂടിയതിനാല്‍ അസുഖബാധിതരാണ്. അപകടരമായ താല്‍ക്കാലിക ഷെല്‍ട്ടറുകളിലാണ് ഇവര്‍ താമസിക്കുന്നത്. ഐക്യരാഷ്ട്ര സഭയും ഇതേ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.


 ക്യാംപുകളില്‍ സാംക്രമിക രോഗങ്ങള്‍ വര്‍ധിച്ചുവരികയാണ്. പോഷകാഹാരകുറവ് കുട്ടികളെ സാരമായി ബാധിച്ചു. അഭയാര്‍ത്ഥികള്‍ക്കായുള്ള സഹായങ്ങള്‍ ഗസയില്‍ എത്തിക്കാന്‍ കഴിയാത്ത അവസ്ഥയും ഇവിടെയുണ്ട്.



 യുദ്ധം നടക്കുന്ന പ്രദേശങ്ങളിലേക്ക് സഹായവുമായി സന്നദ്ധസംഘടനകള്‍ക്ക് എത്താന്‍ കഴിയുന്നില്ല. 6,000 ടെന്റുകളും, 60,000ത്തിലധികം പുതപ്പുകളും 33 ട്രക്ക് മെത്തക്കളും വിതരണം ചെയ്യാന്‍ സാധിക്കാതെ ഈജിപ്തില്‍ കുടുങ്ങിക്കിടക്കുകയാണ്.



 





Tags:    

Similar News