തെഹ്‌റാന്‍: 2024ലെ അറബ് പേഴ്സണാലിറ്റി ഓഫ് ദി ഇയര്‍ അംഗീകാരം ഹമാസ് നേതാവ് യഹ്‌യാ സിന്‍വാറിന്. ഈജിപ്ഷ്യന്‍ ന്യൂസ് നെറ്റ്‌വര്‍ക്കായ റാസ്ദ് നടത്തിയ വോട്ടെടുപ്പിലാണ് യഹ്‌യാ സിന്‍വാറിനെ ജനങ്ങള്‍ തിരഞ്ഞെടുത്തത്. മൂന്നുലക്ഷം പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ഇവരെല്ലാം സിന്‍വാറിനെക്കുറിച്ചുള്ള 15 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി. വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 85% പേരും 2024ലെ അറബ് വ്യക്തിത്വമായി സിന്‍വാറിനെയാണ് തിരഞ്ഞെടുത്തത്.
2024ലെ ഏറ്റവും ശ്രദ്ധേയമായ ചിത്രമായി കൊല്ലപ്പെടുന്നതിന് മുമ്പ് സിന്‍വാര്‍ നടത്തിയ ചെറുത്ത്് നില്‍പ്പിന്റെ ചിത്രവും തിരഞ്ഞെടുക്കപ്പെട്ടു. 2024 ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ 16ന് രക്തസാക്ഷിത്വം കൈവരിക്കുന്നത് വരെ ഹമാസിന്റെ രാഷ്ട്രീയകാര്യ നേതാവായി സിന്‍വാര്‍ പ്രവര്‍ത്തിച്ചിരുന്നു. ഗസയില്‍ ഇസ്രായേല്‍ സൈനികരോട് ഏറ്റുമുട്ടുന്നതിനിടെയാണ് അദ്ദേഹം രക്തസാക്ഷിയായത്.
ജൂലൈ 31ന് ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനില്‍ വച്ച് ഇസ്മാഈല്‍ ഹനിയയെ ഇസ്രായേല്‍ ഭരണകൂടം വധിച്ചതിനെ തുടര്‍ന്നാണ് സിന്‍വാറിനെ ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവിയായി തിരഞ്ഞെടുത്തത്.