ഒമാനില്‍ 154 പേര്‍ക്ക് കൂടി കൊവിഡ് 19

രാജ്യത്ത് മലയാളിയടക്കം ചികില്‍സയിലിരുന്ന 15 പേരാണ് രോഗം ബാധിച്ച് മരിച്ചത്.

Update: 2020-05-08 10:33 GMT

മസ്‌കത്ത്: ഒമാനില്‍ 154 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 3112 ആയി. പുതിയ രോഗികളില്‍ 112 പേര്‍ വിദേശികളാണ്. രോഗമുക്തി നേടിയവരുടെ എണ്ണം 960ല്‍ നിന്ന് 1025 ആയി ഉയര്‍ന്നിട്ടുണ്ട്. 2072 പേരാണ് ഇപ്പോള്‍ അസുഖബാധിതരായിട്ടുള്ളത്.

രാജ്യത്ത് മലയാളിയടക്കം ചികില്‍സയിലിരുന്ന 15 പേരാണ് രോഗം ബാധിച്ച് മരിച്ചത്. പുതിയ രോഗികളില്‍ 120 പേര്‍ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്. ഇവിടെ മൊത്തം കൊവിഡ് ബാധിതര്‍ 2252 ആയി. 603 പേര്‍ക്ക് ഇവിടെ അസുഖം സുഖപ്പെട്ടിട്ടുണ്ട്.

അതേസമയം പ്രവാസികളുമായി ഒമാനില്‍ നിന്നുള്ള ആദ്യ വിമാനം നാളെ കൊച്ചിയിലെത്തും. മസ്‌കത്തില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടുന്ന വിമാനത്തിലെ യാത്രക്കാരുടെ പട്ടിക പൂര്‍ത്തിയായിക്കഴിഞ്ഞുവെന്ന് മസ്‌കറ്റ് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയ വൃത്തങ്ങള്‍ പറഞ്ഞു.




Tags:    

Similar News